അകലം പാലിച്ചോളൂ… ഇല്ലെങ്കില്‍ കീശ കാലിയാകും; സൗദിയിൽ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാത്തവര്‍ക്ക് സൗദിയില്‍ മുന്നറിയിപ്പ്. മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി അറേബ്യയില്‍ ഗതാഗത നിയമലംഘനമാണ്. നിയമം പാലിക്കാത്തവര്‍ക്ക് പിഴ ഈടാക്കേണ്ടി വരുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി.

നിയമം ലംഘിക്കുന്നവര്‍ക്ക് 300 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കുന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണ്. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിലും ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴും മതിയായ അകലം പാലിക്കുന്നത് അപകടങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് ഓപ്ഷനല്ലെന്നും എല്ലാ വാഹനയാത്രക്കാരുടെയും ഉത്തരവാദിത്തമാണ്. ഡ്രൈവര്‍മാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത്.

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്കുമെതിരെ നിയമനടപടികള്‍ തുടരുമെന്നും പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗതത്തിരക്ക് കുറയ്ക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള ട്രാഫിക് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഡ്രൈവര്‍മാരോട് അധികൃതര്‍ ആവശ്യപ്പെട്ടു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News