കോൺഗ്രസ് യോഗത്തിൽ ശക്തമായ എതിർപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ എതിർപ്പ്. പി.എം.ശ്രീയിൽ എൽ.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ്. ആയുധമാക്കിയിരുന്നു. ഭരണത്തിലെത്തിയപ്പോൾ അതിനു വിരുദ്ധമായ നിലപാട് ഉണ്ടാകരുതെന്ന അഭിപ്രായമാണ് കൂടുതൽ അംഗങ്ങളും മുന്നോട്ടുവെച്ചത്. സർക്കാർ -പാർട്ടി ഏകോപനം വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന പരാതി പ്രവർത്തകരിൽനിന്നും നേതാക്കളിൽനിന്നും ലഭിക്കുന്നുണ്ടെന്ന എ.ഐ.സി.സി. ജനറൽസെക്രട്ടറി ദീപാ ദാസ്മുൻഷി പറഞ്ഞതിന്റെ തുടർച്ചയായിട്ടായിരുന്നു നേതാക്കളുടെ വിമർശനം. പ്രവർത്തകർക്ക് തങ്ങളുടെ സർക്കാരാണ് അധികാരത്തിലിരിക്കുന്നതെന്ന തോന്നലുണ്ടാകണം. സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ പ്രവർത്തകർ ജനങ്ങളിൽ എത്തിക്കുകയുംവേണം. നേതൃയോഗങ്ങൾ ചേരാൻ വൈകരുതെന്നും അവർ നിർദേശിച്ചു. പി.എം.ശ്രീയടക്കമുള്ള നയപരമായ കാര്യങ്ങളിൽ അവർ അഭിപ്രായം പറഞ്ഞതുമില്ല. ഷാഫി പറമ്പിൽ, അജയ് തറയിൽ, ജോൺസൺ എബ്രഹാം തുടങ്ങിയവരാണ് പദ്ധതിയുമായി മുന്നോട്ടുപോകേണ്ടെന്ന് ശക്തമായി ആവശ്യപ്പെട്ടത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News