പിണറായിയുടെ വീടിന് മുന്നിലെ വിവാദമായ പൊലീസ് ജീപ്പ് മാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ വിവാദ ജീപ്പ് സ്റ്റേഷൻ മാറ്റി. കഴിഞ്ഞ ദിവസമാണ് പത്ത് വർഷമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിശ്രമിക്കാനായി ഉപയോഗിച്ചിരുന്ന ജീപ്പ് മാറ്റിയത്. പകരം സംവിധാനം ഒരുക്കുമെന്ന് കമ്മീഷണർ അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ താത്കാലിക ഷെൽട്ടർ ആയിരുന്നു ജീപ്പ്. മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും വീടിനു മുന്നിൽ സുരക്ഷ വിന്യാസം തുടരുന്നതും, കട്ടപ്പുറത്തായ ജീപ്പും വലിയ ചർച്ച വിഷയമായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിടുമ്പോഴാണ് ജീപ്പ് മാറ്റുന്നത്. അതേസമയം, പൊലീസുകാർക്കായി പുതിയ ഷെഡ് നിർമ്മിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News