ദൈര്‍ഘ്യമേറിയ കരിയറില്‍ കൂടുതല്‍ കിരീടവിജയങ്ങള്‍, വിലയിരുത്തലുമായി മുന്‍താരങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അര്‍ജന്‍റീന നായകന്‍ ലയണൽ മെസി വിരമിച്ചതിന് പിന്നാലെ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനത്തിലേക്കാണ്. എന്നാൽ, കളിമതിയാക്കാൻ താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സൂചനകളാണ് 41-കാരനായ പോർച്ചുഗീസ് സൂപ്പർ താരം നൽകുന്നത്. സൗദി ക്ലബ്ബ് അൽ നസ്റിന്‍റെ പരിശീലന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് “കീപ് പുഷിങ്” എന്ന അടിക്കുറിപ്പെഴുതിയാണ് റൊണാൾഡോ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

തന്‍റെ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കാം ഇതെന്ന് കഴിഞ്ഞ മാസം റൊണാൾഡോ സൂചിപ്പിച്ചിരുന്നു. അൽ നസ്റുമായുള്ള കരാർ അടുത്ത വർഷം ജൂണിൽ അവസാനിക്കാനിരിക്കെ, റൊണാള്‍ഡോ കളിനിർത്തുമോ എന്ന ചോദ്യം ഉയർന്നിരുന്നു. എങ്കിലും, അന്താരാഷ്ട്ര തലത്തിൽ 2028 യൂറോ കപ്പ് വരെ തുടരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. 2016-ൽ പോർച്ചുഗലിന് ആദ്യ അന്താരാഷ്ട്ര കിരീടം നേടിക്കൊടുത്തതിൽ പ്രധാന പങ്ക് വഹിച്ചത് റൊണാൾഡോയായിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News