ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതിയായി അബ്ദുള്ള സൈഫ് അൽ നുഐമി ചുമതലയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി : ഇന്ത്യയിലെ പുതിയ യു.എ.ഇ. സ്ഥാനപതിയായി അബ്ദുള്ള സൈഫ് അൽ നുഐമി ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് തന്റെ ഔദ്യോഗിക നിയമന പത്രങ്ങൾ കൈമാറി. ചടങ്ങിൽ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ഊഷ്മളമായ ആശംസകളും അഭിവാദ്യങ്ങളും സ്ഥാനപതി രാഷ്ട്രപതിക്ക് കൈമാറി. ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News