വീട്ടുജോലിക്ക് ശമ്പളം നൽകണമെന്ന ആശയം സാധാരണയായി ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. എന്നാൽ അത്തരമൊരു വിപ്ലവകരമായ ആശയം പ്രാവർത്തികമാക്കിയിരിക്കുകയാണ് ഒരു ദമ്പതികൾ. വീട്ടമ്മയായ ഭാര്യയ്ക്ക് എല്ലാ മാസവും നിശ്ചിത തുക ‘ശമ്പളമായി’ നൽകുന്ന ഭർത്താവിന്‍റെ തീരുമാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റെഡിറ്റിലൂടെയാണ് ഈ അനുഭവം പുറത്തുവന്നത്. പോസ്റ്റ് പങ്കുവച്ച വ്യക്തിയുടെ ജ്യേഷ്ഠൻ സർക്കാർ ഉദ്യോഗസ്ഥനാണെന്നും വീട്ടമ്മയായ ഭാര്യയ്ക്ക് വീട്ടുജോലികൾക്കായി പ്രത്യേകമായി മാസശമ്പളം നൽകുന്നുണ്ടെന്നുമായിരുന്നു റെഡ്ഡിറ്റിലെ വെളിപ്പെടുത്തൽ. പാചകം, വൃത്തിയാക്കൽ തുടങ്ങി വീട്ടിലെ ദൈനംദിന ഉത്തരവാദിത്തങ്ങളെല്ലാം ഭാര്യയാണ് പ്രധാനമായും നിർവഹിക്കുന്നത്. അതേസമയം വീട്ടുചെലവുകൾ, പലചരക്ക് സാധനങ്ങൾ, മറ്റ് ബില്ലുകൾ എന്നിവ ഭർത്താവ് പ്രത്യേകം വഹിക്കുകയും ചെയ്യുന്നു.
Post Views: 25



