മകനെ മെഡിക്കൽ കോളേജിലാക്കാൻ കാറില്‍ സകുടുംബം 4 ദിവസത്തെ യാത്ര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചൈന: മക്കൾക്കുവേണ്ടി എത്ര വേണമെങ്കിലും യാത്ര ചെയ്യാൻ തയ്യാറാവുന്ന ചില മാതാപിതാക്കളുണ്ട്. ചൈനയിൽ നിന്നുള്ള അങ്ങനെയൊരു സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ വാർത്തയാകുന്നത്. മകനെ മെഡിക്കൽ കോളേജിലാക്കാൻ ഷാഡോങ്ങിൽ നിന്ന് ഷിൻജിയാങ്ങിലേക്ക് 3,500 കിലോമീറ്റർ കാറോടിക്കുകയായിരുന്നു ഈ ചൈനീസ് കുടുംബം. ഷാഡോങ് പ്രവിശ്യയിലെ സാവോചുവാങ് സ്വദേശിയായ 18 -കാരനായ മകന് ഷിൻജിയാങ്ങിലെ കരാമായിയിലുള്ള ‘ഷിൻജിയാങ് സെക്കൻഡ് മെഡിക്കൽ കോളേജിൽ’ പ്രവേശനം ലഭിച്ചു. മകനെ ഒറ്റയ്ക്കയക്കുന്നതിന് പകരം കുടുംബത്തോടൊപ്പം കാറിൽ കൂട്ടിക്കൊണ്ടുപോകാൻ‌ പിതാവ് ഗെങ് തീരുമാനിക്കുകയായിരുന്നു. ഗെങ്, ഭാര്യ, മകൻ, മകൾ, മരുമകൻ, ​ഗെങ്ങിന്റെ പിതാവ് എന്നിവരുൾപ്പെടെ ആറ് പേരാണ് നാല് ദിവസം നീണ്ട ഈ റോഡ് യാത്രയിലുണ്ടായിരുന്നത്. ഏഴ് സീറ്റുള്ള എം.പി.വി കാറിലാണ് ഇവർ യാത്ര ചെയ്തത്.

യാത്ര പുറപ്പെടുന്നതിന് മുൻപ് സാവോചുവാങ്ങിൽ നിന്ന് കരാമായിയിലേക്ക് മകനുമായി പോവുകയാണെന്ന് കാറിന്റെ പിൻവശത്തെ ചില്ലിൽ ഇവർ എഴുതിവെച്ചിരുന്നു. ഇത് വഴിയിലെ മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിക്കുകയും, അവർ ഈ കുടുംബത്തിന് പിന്തുണ നൽകുകയും ചെയ്തു. യാത്രയ്ക്കിടയിൽ പലയിടത്തും വാഹനം നിർത്തി കാഴ്ചകൾ കണ്ടും വിശ്രമിച്ചുമാണ് ഇവർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഷിൻജിയാങ്ങിന്റെ തലസ്ഥാനമായ ഉറുംചിയും ഇവർ സന്ദർശിച്ചു. വർഷങ്ങളായി അകന്നുകഴിഞ്ഞിരുന്ന തന്റെ സഹോദരനെ കാണാൻ ഗെങ്ങിന്റെ പിതാവിന് ഈ യാത്ര അവസരമൊരുക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News