ഡൽഹി : കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സെലിബ്രിറ്റി ഷെഫായ പങ്കജ് ഭദൗരിയ. സ്തനാർബുദം സ്ഥിരീകരിച്ചുവെന്നും ധീരതയോടെ ചികിത്സയെ നേരിടുകയാണെന്നും മാസ്റ്റർഷെഫ് വിജയി കൂടിയായ പങ്കജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും പാർശ്വഫലമായി മുടികൊഴിച്ചിൽ നേരിടുന്നതിനേക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് പങ്കജ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പങ്കജ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. രണ്ടാമത്തെ കീമോതെറാപ്പിക്കു പിന്നാലെ തന്റെ ആരോഗ്യം ക്ഷയിക്കുകയും മുടികൊഴിച്ചിൽ ആരംഭിക്കുകയും ചെയ്തുവെന്ന് പങ്കജ് പറയുന്നു. ഇതിനിടയിൽ അണുബാധയുമുണ്ടായി. പക്ഷേ മുടികൊഴിച്ചിലാണ് തന്നെ ഏറെ തളർത്തിയതെന്ന് പങ്കജ് പറയുന്നു. സമയമെടുത്താണ് ഇത് ഉൾക്കൊണ്ടതെന്നും പങ്കജ് പറയുന്നുണ്ട്.
Post Views: 15



