കളരി പഠിക്കാനെത്തിയ 12-കാരിയെ പീഡിപ്പിക്കാൻ ശ്രമം; പോക്സോ കേസിൽ കളരി ആശാന് 17 വർഷം കഠിനതടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കളരി പഠിക്കാനെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കളരി ആശാന് 17 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും. കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപിനെയാണ് (47) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി ഹരീഷ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

2025 ഫെബ്രുവരിയിൽ അമ്പലപ്പുഴ ഇൻസ്പെക്ടറായിരുന്ന പ്രതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ്ഐ ആയിരുന്ന കെ എച്ച് ഹാഷിം ആണ്. എസ്ഐ അനീഷ് കെ ദാസ്, സീനിയർ സി പി ഒ മുഹമ്മദ് ഷഫീഖ്, സി പി ഒ മാരായ ജയിംസ്, അനു ആന്റപ്പൻ, അഞ്ജു രാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ് രഘു ഹാജരായി. എ എസ്ഐ മാരായ വാണി പീതാംബരൻ, കെ സി സതീഷ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News