ദേശീയ ചലച്ചിത്ര അവാര്‍ഡും ഗുജറാത്തിലേക്ക്; 72 വര്‍ഷത്തിനിടെ വേദി മാറ്റം; കേന്ദ്രത്തിനെതിരെ വിമര്‍ശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഗുജറാത്തിലേക്ക് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം. ഹിന്ദി ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ ധോലാകിയയും ശിവസേന ഉദ്ദവ് വിഭാഗം എംപി സഞ്ജയ് റാവത്തും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തി. ഇന്ത്യന്‍ സിനിമയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കിയ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഹൈദരബാദ് പോലുള്ള സംസ്ഥാനങ്ങളിലേക്കോ, നഗരങ്ങളിലോ ഈ പരിപാടി നടത്താമായിരുന്നില്ലേയെന്നും ധോലാകിയ ചോദിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുരസ്‌കാര വിതരണം മോദി ഗുജറാത്തിലേക്ക് മാറ്റിയതെന്നും അത്മാഭിമാനമുണ്ടെങ്കില്‍ ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പുരസ്‌കാരവിതരണം ചടങ്ങ് ഡല്‍ഹിയില്‍ നടത്തണമെന്ന നിര്‍ബന്ധം തനിക്കില്ലെന്ന് ധോലാകിയ പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് ഗുജറാത്ത് എന്ന ചോദ്യമുയരുന്നു. മറ്റൊരു നഗരത്തിലേക്കോ, സംസ്ഥാനത്തേക്കോ ചടങ്ങ് മാറ്റുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കുന്ന മഹത്തായ സംഭാവന കണക്കിലെടുത്ത് ആയിക്കൂടാ?. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ആയിക്കൂടെയെന്ന് അദ്ദേഹം ചോദിക്കുന്നു.

2002ലെ ഗുജറാത്ത് കലാപാത്തിന്റെ പശ്ചാത്തലത്തില്‍ പര്‍സാനിയ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് രാഹുല്‍ ധോലാകിയ. ഈ ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 2017ല്‍ ഷാരൂഖ് ഖാനെ നായകനായ അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പ്രമേയവും ഗുജറാത്ത് പശ്ചാത്തലമാക്കിയുളളതായിരുന്നു. സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയിലാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് നടക്കുക. ഇന്ത്യന്‍ സിനിമയിലെ പ്രധാനഘടകമാണ് ഗുജറാത്തി സിനിമയെങ്കിലും അതിന്റെ കേന്ദ്രം അഹമ്മദാബാദ് നഗരമാണ്. സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കെവാഡിയ.

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ ഈ ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. തുടക്കം മുതല്‍ ഡല്‍ഹിയില്‍ നടന്നിരുന്ന ചടങ്ങ് ഗുജറാത്തിലേക്ക് മാറ്റുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്രമോദി ഗുജറാത്തിന്റെ മാത്രം പ്രധാനമന്ത്രിയാണോ?. ഈ ചടങ്ങ് മുംബൈയില്‍ നടക്കണമെന്ന് താന്‍ പറയുന്നില്ല. എന്നാല്‍ ഇത് രാജ്യതലസ്ഥാനത്ത് തന്നെ നടക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പരിപാടി ഗുജറാത്തിലേക്ക് മാറ്റിയതെന്നും റാവത്ത് പറഞ്ഞു പറഞ്ഞു.

ദേശീയ പുരസ്‌കാരവിതരണത്തിന്റെ 72 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് ചടങ്ങ് ഡല്‍ഹിയില്‍ നിന്ന് മാറ്റുന്നത്. 1957 ആദ്യത്തെ ദേശീയ പുരസ്‌കാരവിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് നടന്നത്. അന്നു മുതല്‍ കഴിഞ്ഞ വര്‍ഷം വരെ പുരസ്‌കാരങ്ങള്‍ വിജ്ഞാന്‍ ഭവനിലാണ് നടന്നത്. ഇത്തവണ പതിറ്റാണ്ടുകളായുള്ള ഈ പതിവിനാണ് മാറ്റം വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പല ഔദ്യോഗിക പരിപാടികളും പദ്ധതികളും തുടര്‍ച്ചയായി ഗുജറാത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

കഴിഞ്ഞ ജൂലൈയിലായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2024ല്‍ റിലീസ് ചെയ്ത സിനിമകള്‍ക്കാണ് പുരസ്‌കാരപ്രഖ്യാപനം. മികച്ച നടനുളള പുരസ്‌കാരം മമ്മൂട്ടിയും കാര്‍ത്തിക് ആര്യനും നടി ആര്‍ട്ടിക്കിള്‍ 370നായി നടി യാമി ഗൗതവും കരസ്ഥമാക്കിയിരുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News