‘ധൂമകേതു’ റിലീസ് ഡേറ്റ് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നെയ്മറിന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന, സൂക്ഷ്മദര്‍ശിനിക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ധൂമകേതുവിന്റെ റിലീസ് ഡേറ്റ് പുറത്ത്. സജിന്‍ ഗോപുവും നിഖില വിമലും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളിലെത്തും.’ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു.

മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അണ്ടര്‍വാട്ടര്‍ ദൃശ്യങ്ങളുമായാണ് ‘ധൂമകേതു’ ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ‘ചിരഞ്ജീവി’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.

വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീത സംവിധാനം: അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഔസേപ്പ് ജോണ്‍, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, ചമയം: ആര്‍. ജി. വയനാടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി തോമസ്, സംഘട്ടനം: സ്റ്റീവന്‍ കുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഡിസൈന്‍: യെല്ലോടൂത്ത്‌സ്, സ്റ്റില്‍സ്: സെറീന്‍ ബാബു, പ്രൊമോ സ്റ്റില്‍സ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: നിശാന്ത് എസ്. പിള്ള, വാസുദേവന്‍ വി. യു, ഡി.ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്‌സ്: പിക്‌റ്റോറിയല്‍ വി.എഫ്.എക്‌സ്, പ്രോലാബ് വി.എഫ്.എക്‌സ്, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News