ശബരിമല മണ്ഡലകാലം; തീര്‍ഥാടന പാതകളില്‍ മൊബൈല്‍ മെഡിക്കല്‍ ടീം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി കോട്ടയം ജില്ലയില്‍ മുന്നൊരുക്കങ്ങൾ ശക്തമാക്കും. എരുമേലി ദേവസ്വം ബോര്‍ഡ് ഗ്രൗണ്ട്, കാളകെട്ടി എന്നിവിടങ്ങളില്‍ താത്കാലിക ഡിസ്പെന്‍സറികളും ഇടത്താവളങ്ങളില്‍ മെഡിക്കല്‍ എയ്ഡ് കൗണ്ടറുകളും ആരോഗ്യവകുപ്പ് സജ്ജമാക്കും. എല്ലാ കേന്ദ്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരുടെ സേവനം ഉറപ്പാക്കും. തീര്‍ത്ഥാടന പാതകളില്‍ മൊബൈല്‍ മെഡിക്കല്‍ ടീം പട്രോളിങ് നടത്തും.

അയ്യപ്പഭക്തർ കൂടുതലായി കടന്നുപോകുന്ന ജില്ല ആയതിനാൽ തന്നെ കോട്ടയത്ത് തയാറെടുപ്പുകൾ നടത്തേണ്ടത് അനിവാര്യമാണ്. കാനന പാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു. കുളിക്കടവുകളില്‍ ആവശ്യമായ ലൈഫ് ഗാര്‍ഡുകളെ പഞ്ചായത്ത് നിയോഗിക്കും. ഇവര്‍ക്ക് അഗ്നിരക്ഷാ സേന പരിശീലനം നല്‍കും.
അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവിങ് സംഘത്തിന്‍റെ ക്യാമ്പ് കാളകെട്ടിയിലേക്ക് മാറ്റുന്നതിന്‍റെ സാധ്യത പരിശോധിക്കും. എരുമേലിയില്‍ താത്കാലിക ഫയര്‍ സ്റ്റേഷനും പ്രത്യേക യൂണിറ്റും പ്രവര്‍ത്തിക്കും. കാനന പാത അടച്ചാല്‍ കോയിക്കല്‍കാവില്‍ തങ്ങേണ്ടിവരുന്ന തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡും പഞ്ചായത്തും വനംവകുപ്പും ചേര്‍ന്ന് നടപടി സ്വീകരിക്കും.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. അപകട സാധ്യതയുള്ള മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇടത്താവളങ്ങളായ ക്ഷേത്രങ്ങളില്‍ ശുദ്ധജലം, സാനിട്ടേഷന്‍ സൗകര്യങ്ങള്‍, വെളിച്ചം എന്നിവ ദേവസ്വം ബോര്‍‍ഡ് ഉറപ്പാക്കും.

തീര്‍ഥാടകര്‍ എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലും കച്ചവടക്കാര്‍ ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും അമിത വില ഈടാക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.
എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കര്‍ശന പരിശോധനാ സംവിധാനമുണ്ടാകും. എരുമേലിയില്‍ തടസരഹിതമായി ശുദ്ധജല വിതരണം ഉറപ്പാക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് ഉറപ്പാക്കണം. മാലിന്യനിര്‍മാര്‍ജ്ജനം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും സംയുക്ത യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി കോട്ടയം ജില്ലയില്‍ നടന്നുവരുന്ന തയ്യാറെടുപ്പുകള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. എരുമേലിയിലേയും ജില്ലയിലെ ഇടത്താവളങ്ങളിലേയും ക്രമീകരണങ്ങള്‍ സംബന്ധിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ മേധാവികള്‍ വിശദീകരിച്ചു. തീര്‍ഥാടകരുടെ സുരക്ഷ, ഗതാഗത ക്രമീകരണം, പാര്‍ക്കിങ് തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെഎം സാബു മാത്യു അറിയിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News