കളമശ്ശേരി കേസ്: ശ്രീരാജ് കൂടുതല്‍ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചു; ചാറ്റ് വിവരങ്ങള്‍ പൊലീസിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസില്‍ മുഖ്യപ്രതി ശ്രീരാജ് സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചുവെന്ന് കണ്ടെത്തല്‍. ഇത്തരത്തില്‍ പതിനഞ്ച് യുവതികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. യുവതികള്‍ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ശ്രീരാജിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് നിര്‍ണ്ണായക ചാറ്റ് വിവരങ്ങള്‍ ലഭിച്ചത്. അഭിമുഖത്തിനായി എത്തിയ യുവതികളെ കേട്ടശേഷം പരാതിയുണ്ടെങ്കില്‍ കേസ് എടുത്ത് നീങ്ങാനാണ് പൊലീസ് തീരുമാനിച്ചത്.

പ്രതി ശരണ്യയ്ക്ക് പുറമെ സ്പായിലെ മറ്റു ജീവനക്കാരുടെ പശ്ചാത്തലവും അന്വേഷിക്കും. പ്രതികളുടെയും ഇടപ്പള്ളിയിലെ സ്പായുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.

സ്പായില്‍ മാനേജര്‍ പോസ്റ്റിലേക്ക് ജോലി വാഗ്ദാനം ചെയ്തുള്ള അഭിമുഖത്തിന് പിന്നാലെ ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പിന്നാലെ ട്രോമയിലായ യുവതി ചികിത്സയിലാണ്. ഇന്നലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആശുപത്രിയില്‍ എത്തി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. നാലു പ്രതികളെയും തിരിച്ചറിഞ്ഞ യുവതി, അമ്മു എന്നറിയപ്പെടുന്ന സ്പാ ജീവനക്കാരി ശരണ്യ ഉൾപ്പെടെ ക്രൂര ലൈംഗിക പീഡനം നടത്തിയെന്ന് മൊഴി നല്‍കിയിരുന്നു.

മുഖ്യപ്രതി ശ്രീരാജിന്റെ ഇടപാടുകള്‍ സംബന്ധിച്ച ചില വിവരങ്ങളും യുവതി പൊലീസിന് കൈമാറിയിരുന്നു. ആറുമാസങ്ങള്‍ക്കു മുന്‍പ് സ്പാ ജോലിക്ക് എത്തിയ ശരണ്യ സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ശരണ്യക്കും സുഹൃത്ത് സഞ്ജയ്ക്കും ശ്രീരാജുമായുള്ള ഇടപാടുകളിലും വിശദമായ പരിശോധന നടക്കുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News