പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് ഒക്ടോബർ 22 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന ടൈറ്റൻസിലെ ആദ്യ ഗാനം പുറത്ത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ജയസൂര്യ-വിനായകൻ ചിത്രത്തിലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ യാണ് റിലീസ് ചെയ്തിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മുത്തുവാണ്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 22ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കോമഡി, ത്രിൽ, ഫാന്റസി എന്നീ ഘടകങ്ങൾ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു.

‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. ജയസൂര്യയുടെയും വിനായകന്റെയും പ്രകടനങ്ങൾക്കൊപ്പം ഫാന്റസിയും നർമ്മവും ത്രില്ലും നിറഞ്ഞ സിനിമാനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.

മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത്. 123 മ്യൂസിക്സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ‘ആഗോള ശൃംഖല’യുടെ റിലീസോടെ ചിത്രത്തിന്റെ സംഗീതവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

സംവിധാനം: പ്രിൻസ് ജോയ്, രചന: ജെയിംസ് സെബാസ്റ്റ്യൻ, നിർമ്മാതാക്കൾ: മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം: ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ., ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോർജ്, സംഘട്ടനം: ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി.ആർ.: യദുൽ ബോസ്, വിവേക് വിനയ്‌രാജ്, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്: മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്.എക്സ്., ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News