ഡൽഹി പ്രക്ഷോഭം; കടുപ്പിച്ച് പൊലീസ്, പങ്കെടുക്കരുതെന്ന് മസ്ജിദുകളിലടക്കം ആഹ്വാനം, സന്ദർശനങ്ങൾ റദ്ദാക്കി അമിത് ഷാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ക്രമസമാധാന നില വിലയിരുത്തിയതിനെ തുടർന്ന് 70 കമ്പനി കേന്ദ്രസേനയെക്കൂടി അധികമായി ഡൽഹിയിൽ വിന്യസിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് 40-ഉം ഛത്തീസ്ഗഢിൽ നിന്ന് 30-ഉം കമ്പനി സേനയെയാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വരും ദിവസങ്ങളിലെ തന്റെ ഔദ്യോഗിക സന്ദർശനങ്ങൾ റദ്ദാക്കി ഡൽഹിയിൽ തുടരുകയാണ്.

അതേസമയം, സി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ച് ഡൽഹി പോലീസ് വിപുലമായ ക്യാമ്പയിൻ ആരംഭിച്ചു. യുവജന സംഘടനകളോടും വിവിധ പ്രദേശങ്ങളിലെ പള്ളി കമ്മിറ്റികളോടും പോലീസ് നേരിട്ടെത്തി ഇതിനായുള്ള സന്ദേശം കൈമാറി. നഗരത്തിൽ വൻ നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം എന്നിവ താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളാക്കി മാറ്റും.

ഡൽഹിയിലേക്കുള്ള ട്രെയിൻ ഗതാഗതം നിയന്ത്രിക്കുന്നതിനായി റെയിൽവേ അധികൃതരുമായി ചർച്ചകൾ നടക്കുകയാണ്. ആപ്പ് അധിഷ്ഠിത ക്യാബ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ഹോട്ടലുകളിലും ഒയോ റൂമുകളിലും പുതിയ ബുക്കിംഗുകൾ താൽക്കാലികമായി വിലക്കിയിട്ടുമുണ്ട്. മറുഭാഗത്ത്, ജന്തർ മന്ദിറിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News