അബുദാബി: രാജ്യത്ത് ഈ മാസത്തേക്കുള്ള പെട്രോൾ വില വർധിപ്പിച്ചതായി യു.എ.ഇ. ഇന്ധന വില സമിതി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് വെള്ളിയാഴ്ച മുതൽ 3.66 ദിർഹം നൽകണം. വ്യാഴാഴ്ച വരെയിത് 3.39 ദിർഹമായിരുന്നു. കഴിഞ്ഞ മാസത്തെ 3.28 ദിർഹത്തിൽനിന്ന് സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.55 ദിർഹമായി ഉയർന്നിട്ടുണ്ട്. 3.48 ദിർഹമാണ് ഇ-പ്ലസ് 91 പെട്രോളിന്റെ പുതിയ വില. ഏപ്രിലിൽ ഇത് 3.20 ദിർഹമായിരുന്നു. ഡീസൽ വില മാറ്റമില്ലാതെ തുടരും. ഈ മാസമുടനീളവും ഡീസലിന് 4.69 ദിർഹമാണ് നൽകേണ്ടത്.
ആഗോള ഇന്ധന വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് എല്ലാ മാസാവസാനവും രാജ്യത്ത് ഇന്ധന വില ക്രമീകരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം ആഗോള എണ്ണവിലയിൽ 60 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. ഇത് യു.എ.ഇ. വിപണിയിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് വില വർധനയിൽ വ്യക്തമാക്കുന്നത്.
Post Views: 2



