ഇറാനുമായുള്ള യുദ്ധം; അമേരിക്കൻ സൈന്യത്തിനുണ്ടായത് വൻ സാമ്പത്തിക-ആയുധ നഷ്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലും വെടിവെപ്പിലുമായി ഏകദേശം 2.3 ബില്യൺ മുതൽ 2.8 ബില്യൺ ഡോളർ വരെയുള്ള സൈനിക ഉപകരണങ്ങൾ തകർക്കപ്പെട്ടതായാണ് കണക്ക്. യുദ്ധം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ ഒരു പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജൻസി പുറത്തുവിടുന്ന ആദ്യത്തെ വിശദമായ നഷ്ടക്കണക്കാണിത്.

എന്നാൽ, ഈ കണക്കിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളോ നാവികസേനാ കപ്പലുകൾക്കുണ്ടായ തകരാറുകളോ ഉൾപ്പെടുത്തിയിട്ടില്ല. ഇവ കൂടി കണക്കിലെടുത്താൽ യഥാർത്ഥ നഷ്ടം ഇതിലും എത്രയോ മടങ്ങായിരിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അത്യാധുനിക ഡ്രോണുകളും കൃത്യതയാർന്ന മിസൈലുകളും ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയുടെ സൈനിക ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതാദ്യമായാണ് അമേരിക്കൻ സൈന്യത്തിന് ഒരു പ്രാദേശിക യുദ്ധത്തിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്ര വലിയ ആയുധ നഷ്ടം നേരിടേണ്ടി വരുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News