റിയാദ്: 2026 ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസർ ആയി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. കഴിഞ്ഞ ദിവസമാണ് ഫിഫയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ഇക്കാര്യം പ്രഖ്യാപിച്ചത്. ഏഷ്യയിലും വടക്കേ അമേരിക്കയിലുമാണ് പിഐഎഫ് ഔദ്യോഗിക പങ്കാളിയായി നിർണ്ണയിക്കപ്പെട്ടത്. രണ്ട് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനികളും പങ്കാളിത്തത്തിലുണ്ട്. ഗെയിമിങ്, ഇ- സ്‌പോർട്‌സ് മേഖലകളിലെ പ്രമുഖ സൗദി കമ്പനിയായ സാവി ഗെയിമിങ് ഗ്രൂപ്പും, വിനോദം, കായികം, സംസ്‌കാരം എന്നിവയുടെ കേന്ദ്രമായ ഖിദ്ദിയയുമാണ് പങ്കാളികൾ.
യുഎസ്, കാനഡ, മെക്‌സികോ എന്നിവിടങ്ങളിലായാണ് ഫിഫ ലോകകപ്പ്. 48 ദേശീയ ടീമുകൾ പങ്കെടുക്കും.
