തമിഴ്നാട്: തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. ഇതിൽ കോൺഗ്രസിനും വിസികെയ്ക്കും മന്ത്രിസ്ഥാനം നൽകുമെന്ന് ടിവികെ പ്രഖ്യാപിച്ചു. എന്നാൽ, മന്ത്രിസഭയിൽ ചേരാൻ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനും ടിവികെ ക്ഷണം നൽകിയെങ്കിലും, തങ്ങൾക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്ന് പാർട്ടിയുടെ കാദർ മൊയ്തീൻ അറിയിച്ചു. മന്ത്രിസഭയിൽ ചേരുന്നതിനെക്കുറിച്ച് ഐയുഎംഎൽ ആലോചിച്ചിട്ടില്ലെന്നും നിരുപാധിക പിന്തുണയാണ് ടിവികെയ്ക്ക് നൽകിയിരിക്കുന്നതെന്നും കാദർ മൊയ്തീൻ വ്യക്തമാക്കി. “ടിവികെയ്ക്ക് ഞങ്ങൾ പിന്തുണ നൽകിയത് ഒരു നിബന്ധനയുമില്ലാതെയാണ്. മന്ത്രിസഭയിൽ ചേരണമെന്ന് ഞങ്ങൾ ചിന്തിച്ചിട്ടുപോലുമില്ല,” അദ്ദേഹം പറഞ്ഞു. വിജയുടെ നല്ല ഭരണം തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും മൊയ്തീൻ കൂട്ടിച്ചേർത്തു.
മന്ത്രി സ്ഥാനം വേണ്ടെന്ന് ലീഗ്
