LDF അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല

തിരുവനന്തപുരം: പാരിയത്ത്കാവിലെ കുടുംബങ്ങൾ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പത്ത് വർഷം ഭരിച്ചിട്ടും യാതൊരു നടപടിയും എടുക്കാതിരുന്ന ഇടതുമന്ത്രിസഭയിലെ രണ്ട് അംഗങ്ങളാണ് അവിടെ ഇപ്പോൾ സമരം നടത്തുന്നത്. എൽഡിഎഫ് സർക്കാർ സ്വീകരിച്ചത് പോലെ നിരുത്തരവാദിത്തപരമായ നിലപാട് യു.ഡി.എഫ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ‘അവിടെ ഒരു സമരം ഇപ്പോൾ നടക്കുന്നുണ്ട് .ഞാൻ ഞെട്ടിപ്പോയി ആ സമരം കണ്ടിട്ട്. മുൻ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ അവിടെ പോയി സമരം ഇരുന്നു. ഈ സംഭവം നടക്കുന്നത് ഞങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ അടുത്ത ദിവസമല്ലേ. കഴിഞ്ഞ ഗവൺമെന്റ് ഇരുന്ന സമയത്ത് 14 പ്രാവശ്യം കോടതി ഉത്തരം അനുസരിച്ചിട്ട് ഈ ഇവരെ ഒഴിപ്പിക്കാൻ വേണ്ടി പോയിട്ടുണ്ട്. ആ ഗവൺമെന്റ് ഒരു ചെറുവിരൽ ഈ വിഷയം തീർക്കാൻ വേണ്ടി എടുത്തിട്ടില്ല. ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *