ഗ്രീൻഫീൽഡിൽ ഇനി ക്രിക്കറ്റോണം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം.സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ മൂന്നിന് ഇന്ന് തുടക്കം. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ആരാധകർക്കായി ഒരുക്കുന്ന ഈ ‘ക്രിക്കറ്റ് ഓണം’ ഗ്രീൻഫീൽഡിനെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി മാറ്റും.​ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.

കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഉദ്ഘാടനത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തിൽ അരങ്ങേറും. ചടങ്ങിൽ കെസിഎ പ്രസിഡൻ്റ് അഡ്വ.ശ്രീജിത്ത് വി നായർ , കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം, മറ്റു കെസിഎ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

​രാത്രി 7.30 ന് രണ്ടാം മത്സരം ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും തമ്മിലാണ് പോരാട്ടം നടക്കുക. ഇത്തവണത്തെ കിരീടത്തിനായി കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് പ്രമുഖ ടീമുകളാണ് കളത്തിലിറങ്ങുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News