അമേരിക്കയെ തോൽപ്പിച്ചു, പിന്നാലെ ഫിഫയെയും ട്രംപിനെയും ട്രോളി ബെൽജിയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിഥേയരായ അമേരിക്കയെ പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ ഫിഫയെ ട്രോളി ബെൽജിയം. അമേരിക്കൻ താരം ഫോളാരിൻ ബലോഗണിന്‍റെ റെഡ് കാര്‍ഡ് വിവാദത്തില്‍ അമേരിക്കക്ക് അനുകൂലമായി തീരുമാനമെടുത്ത ഫിഫയെയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെയും പരിഹസിച്ചുകൊണ്ടാണ് ബെൽജിയം ടീം മറുപടി നല്‍കിയത്.

നോക്കൗട്ട് മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിന താരം താരിഖ് മുഹറെമോവിച്ചിനെ ഫൗൾ ചെയ്തതിന് യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന് റെഡ് കാർഡ് ലഭിച്ചിരുന്നു. നിയമപ്രകാരം അടുത്ത മത്സരത്തിൽ നിന്ന് താരത്തിന് വിലക്ക് നേരിടേണ്ടതായിരുന്നു. എന്നാൽ, പ്രീ-ക്വാർട്ടറിൽ ബെൽജിയത്തെ നേരിടുന്നതിന് തൊട്ടുമുൻപ് ഫിഫ അപ്രതീക്ഷിതമായി ഈ വിലക്ക് റദ്ദാക്കുകയായിരുന്നു.

ഫിഫയുടെ ഈ നടപടിക്കെതിരെ ബെൽജിയം ഫുട്ബോൾ അസോസിയേഷനും യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയും ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാൽ മത്സരത്തിൽ ബലോഗൻ ഇറങ്ങിയിട്ടും അമേരിക്കയ്ക്ക് ജയിക്കാനായില്ല.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News