തെറ്റായ എച്ച്ഐവി പോസിറ്റീവ് രോഗനിർണയം, എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയതിന് ഋഷികേശിലെ എയിംസിന് 60,000 രൂപ പിഴ. ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ച ഉത്തരവ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ശരിവച്ചു. ആശുപത്രിയുടെ ഭാഗത്ത് ചികിത്സാപ്പിഴവും വൈദ്യപരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടെന്ന് ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി. രോഗിക്ക് 50,000 രൂപ നഷ്ടപരിഹാരവും കേസിന്റെ ചെലവുകൾക്കായി 10,000 രൂപയും ഉൾപ്പെടെ ആകെ 60,000 രൂപ നൽകണമെന്നാണ് ഉത്തരവ്.

2014-ലാണ്‌ കേസിന് ആധാരമായ സംഭവം നടന്നത്. ആ വർഷം ജൂലൈ 12-ന് അസുഖബാധിതനായ രോഗിയെ ജൂലൈ 15-ന് ആണ് ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ രക്തപരിശോധനയിൽ രോഗിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് മെഡിക്കൽ രേഖകളിൽ രേഖപ്പെടുത്തി. പിന്നീട്, ഡെറാഡൂണിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എച്ച്ഐവി നെഗറ്റീവ് ആണെന്ന് കണ്ടെത്തി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News