വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും ഇന്ധന പ്രതിസന്ധിയും; സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിയും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും മൂലം സര്‍വീസ് വെട്ടിക്കുറയ്ക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് വിവരം. ടിക്കറ്റ് നിരക്ക് വര്‍ധന കൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. വെല്ലുവിളികള്‍ക്കിടയില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകള്‍ കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. മെയ് മാസത്തില്‍ ഇതിനോടകം തന്നെ ചില സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം എയര്‍ ഇന്ത്യയ്ക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തേണ്ട സാഹചര്യവും വന്നിരുന്നു. ഇത് ഇന്ധന ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. മിഡില്‍ ഈസ്റ്റിലെ അവസ്ഥ ഉടന്‍ മാറുമെന്നും ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള പ്രധാന റൂട്ടുകള്‍ വീണ്ടും തുറക്കുമെന്നും കാംബെല്‍ വില്‍സണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News