കണ്ണൂർ: ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീർ എന്ന് പി വി അൻവർ. ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്. ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത്. താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാനായെന്നും അത് കോഴിക്കോട് ജില്ലയിൽ ഗുണം ചെയ്തുവെന്നും പിവി അൻവർ കണ്ണൂരിൽ മാധ്യമങ്ങളോടെ പറഞ്ഞു. തോറ്റാൽ മൊട്ടയടിക്കാൻ റിയാസിനെ ബെറ്റിന് വിളിക്കുകയായിരുന്നു. ഞാൻ ഒരു കമ്മൽ കൂടി ഇടാമെന്ന് പറഞ്ഞു. പിണറായി വിരുദ്ധത കേരളത്തിൽ ഉടനീളം തെരഞ്ഞെടുപ്പിൽ പ്രകടമായി. ഇടതുപക്ഷത്തെ സങ്കിയുടെ കാലിൽ കെട്ടിയ ഒറ്റുകാരനായി പിണറായി അറിയപ്പെടും. ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും മത്സരിച്ചത് പിണറായിസത്തിനെതിരെയാണ്. ഇരുവരും ആന്റി പിണറായിസ്റ്റുകളാണെന്നും അൻവർ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീറെന്ന് പി വി അൻവർ
