ദേശീയ വനിതാ കമ്മീഷന്‍ ശില്പശാലയില്‍ കേരളത്തിലെ വനിതാ UDF എംഎൽഎമാരെ അവഗണിച്ചെന്ന് ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ ശില്പശാലയില്‍ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്ള യുഡിഎഫ് വനിതാ എംഎല്‍എമാര്‍. രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ വനിതാ കമ്മീഷനെ ഉപയോഗിക്കുന്നതായി എംഎല്‍എമാര്‍ ആരോപിച്ചു. യുഡിഎഫ് പ്രതിനിധികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ശില്പശാല ബഹിഷ്‌കരിക്കുകയും ചെയ്തു.

സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണ് ദേശിയ വനിതാ കമ്മീഷന്‍ നടപ്പാക്കുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ലെന്നും അവഗണിച്ചതായും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പ്രസംഗങ്ങള്‍ പൂര്‍ണമായും നടന്നത് ഹിന്ദിയിലാണ്. തര്‍ജമയ്ക്കുള്ള സംവിധാനങ്ങളൊന്നും ശില്പശാലയില്‍ ക്രമീകരിച്ചിരുന്നില്ല.

താന്‍ വനിതാ സംവരണ നിയമ ഭേദഗതിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇവിടെ സംവാദമല്ല നടക്കുന്നതെന്നായിരുന്നു വനിതാ കമ്മീഷന്റെ മറുപടിയെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. അവരുടെ അജണ്ട നടപ്പിലാക്കാനായിരുന്നു ശ്രമം. പ്രതീക്ഷകളോടെ വന്ന് നിരാശയോടെ മടങ്ങുകയാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും കൈയടിക്കുകയും ചെയ്തു. അഭിപ്രായം പറഞ്ഞപ്പോള്‍ മുദ്രാവാക്യം വിളികളായിരുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

ദേശീയ വനിതാ കമ്മീഷന്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചില്ലെന്ന് മന്ത്രി കെ എ തുളസി പറഞ്ഞു. നിരവധി തവണ കൈയുയര്‍ത്തിയിട്ടും കെ കെ രമയെ സംസാരിക്കാന്‍ അനുവദിച്ചില്ല. എംഎല്‍എ മാര്‍ എന്ന ഒരു സ്റ്റാന്റേര്‍ഡ് പോലും നല്‍കിയില്ലെന്ന് ഉമാ തോമസ് എംഎല്‍എയും പ്രതികരിച്ചു. ഹിന്ദി പഠിപ്പിച്ച് തരാമെന്ന് പറഞ്ഞ് ഒരു ഉത്തര്‍പ്രദേശ് എംഎല്‍എ അധിക്ഷേപിച്ചതായി വിദ്യാ ബാലകൃഷ്ണന്‍ പറഞ്ഞു. നിരാശാജനകമായ അനുഭവമെന്ന് ഉഷാ വിജയനും ഡല്‍ഹിയില്‍ വന്നിട്ട് ഒരു ഗുണവുമില്ലാതെയായെന്നും എല്ലാം ഏകീകരിക്കുന്നുവെന്ന് സംശയിക്കുന്നതായി ഫാത്തിമ തഹ്‌ലിയ എംഎല്‍എയും പ്രതികരിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News