കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ( 56 ) ആണ് മരിച്ചത്. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.
മൃതദേഹം ഇന്ന് ഉച്ചക്ക് 2മണിക്ക് പൊതു ദർശനത്തിന് സഭ മോർച്ചറിൽ വെച്ചു. നാളെ ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് എയർവെയ്‌സിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പൂർത്തിയായി.
