അൽ ദഫ്രയിൽ മയക്കുമരുന്നിനെതിരേ ബോധവത്കരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി : അൽ ദഫ്രയിലെ മൂന്ന് ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിനെതിരേ ബോധവത്‌കരണ പ്രചാരണങ്ങൾ നടത്തി അബുദാബി പോലീസ്. ഗായത്തി മാൾ, അൽ ദന്ന മാൾ, സിറ്റി മാൾ എന്നിവിടങ്ങളിലാണ് പ്രചാരണ പരിപാടികൾ നടത്തിയത്. ഫാമിലി കെയർ അതോറിറ്റിയുടെ ഹാഫ് വേ ഹൗസസ്‌ പദ്ധതിയുമായി സഹകരിച്ച് അൽ ദഫ്രയിലെ മയക്കുമരുന്ന് വിരുദ്ധവകുപ്പിനെ പ്രതിനിധീകരിച്ച് ആന്റി-നർകോട്ടിക്സ് ഡയറക്ടറേറ്റാണ് സംരംഭത്തിന് നേതൃത്വം നൽകിയത്. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുകയും അവയെ പ്രതിരോധിക്കാൻ സമൂഹത്തെ സജ്ജമാക്കുകയുമായിരുന്നു പ്രധാന ലക്ഷ്യം. സംരംഭത്തിന്റെ ഭാഗമായി പൊതുജനാവബോധ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും വിതരണംചെയ്തിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News