Author: Arya

ബൈ ബൈ പിണറായി

തിരുവനന്തപുരം : ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പത്തുവര്‍ഷത്തെ കിരാതഭരണത്തില്‍നിന്ന് നാടിന് മോചനമാക്കാൻ ഐക്യ ജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ല. അത് അവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. അതിനാൽ ബൈ ബൈ പിണറായിയെന്നും കെസി വേണുഗോപാൽ ഫേയ്സ്ബുക്കിൽ കുറിച്ചു. പിണറായി ഭരണത്തിൻ്റെ ‘ആ […]
Read more

യുഡിഎഫിന് 100 സീറ്റുകൾ ലഭിക്കും, ഭരണത്തുടർച്ചയുണ്ടാവില്ല

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ. സുധാകരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, യുഡിഎഫ് മുന്നണിക്ക് 100 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തകരും അനുഭാവികളും സജീവമായി പങ്കെടുത്തുവെന്നും തനിക്ക് ലഭിച്ച വിവരങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന്റെ ഭരണത്തുടർച്ച ഒരിക്കലും അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറയുകയുണ്ടായി. ഇതിനിടയിൽ, മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ […]
Read more

വാട്സാപ്പ് വഴി ചതി പടരുന്നു, പോലീസിന്റെ മുന്നറിയിപ്പ്

തൃശ്ശൂർ: വ്യാപിക്കുന്ന സൈബർ തട്ടിപ്പുകളിലൊന്നായി വ്യാജ ആർ.ടി.ഒ. ചെലാന്റെ പേരിൽ നടക്കുന്ന നെറ്റ്‌വർക്കിങ്‌ തട്ടിപ്പും. വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ ചതിയൊളിപ്പിച്ച ആപ്പുകൾ അയച്ച്, ഫോണിന്റെ പൂർണനിയന്ത്രണം കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടുന്നതാണ് പ്രവർത്തനരീതി. സൈബർ സംഘങ്ങൾ ആദ്യം ട്രാഫിക് ചെലാൻ, ആർ.ടി.ഒ. നോട്ടീസ്, പിഴ അടയ്ക്കുക എന്നീ തലക്കെട്ടുകളോടെ ചില ഫയലുകൾ ഉപയോക്താക്കൾക്ക് അയയ്ക്കുന്നു. ഈ ലിങ്ക് തുറന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം തന്നെ, ഫോണിലെ കോൺടാക്ട്, മെസേജുകൾ, ബാങ്കിങ്‌ വിവരങ്ങൾ എന്നിവയിലേക്ക് തട്ടിപ്പുകാർ […]
Read more

കേരളത്തോടൊപ്പം അസമും പുതുച്ചേരിയും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ പോളിംഗ് പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഉച്ചയോടെ കേരളത്തിലെ പോളിംഗ് 50 ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഉച്ചവെയിൽ കനക്കും മുമ്പ് തന്നെ പരമാവധി ആളുകളും വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പോളിംഗ് ശതമാന കണക്കുകൾ വ്യക്തമാക്കുന്നത്. 1987ലാണ് അവസാനമായി 80 ശതമാനം കടന്നത്. അന്ന് എൽഡിഎഫായിരുന്നു അധികാരത്തിലെത്തിയത്. ഏകദേശം സമാനമായ രീതിയിലാണ് കേരളത്തിൽ പോളിംഗ് പുരോഗമിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടക്കുന്നത്. അതേസമയം, അസമിലും പുതുച്ചേരിയിലും മികച്ച രീതിയിൽ […]
Read more

ബംഗാൾപോരിൽ’ ആര്

കൊൽക്കത്ത: ഏതു നിലയ്ക്കും പിടിച്ചെടുത്തേ പറ്റൂ എന്ന വാശിയോടെ ബി.ജെ.പി.,വിട്ടുതരില്ലെന്ന നിശ്ചയദാർഢ്യത്തോടെ മമതയും തൃണമൂലും. വോട്ടെടുപ്പ് തീയതികൾ അടുത്തതോടെ പശ്ചിമബംഗാളിൽ ഇരുകൂട്ടരുടെയും പോർവിളി ഉച്ചസ്ഥായിയിലായിക്കഴിഞ്ഞു. സാധാരണ ഒരു തിരഞ്ഞെടുപ്പല്ല, ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു യുദ്ധംതന്നെയാണ് ഇത്തവണ ഇവിടെ നടക്കുന്നത്. ആകെയുള്ള 294 മണ്ഡലങ്ങളിൽ ഏപ്രിൽ 23-നും 29-നുമാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 152-ഉം രണ്ടാംഘട്ടത്തിൽ 142-ഉം മണ്ഡലങ്ങൾ വിധിയെഴുതും. വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന നിയമസഭാ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം ഉയർത്തുന്ന പുതിയഘടകമായി മാറിയിട്ടുണ്ട്. എസ്.ഐ.ആർ. എങ്ങനെ ബാധിക്കും, ആർക്ക് […]
Read more

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും; എം.വി. ശ്രേയാംസ് കുമാർ

കൽപ്പറ്റ: സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്നും മൂന്നാം തവണയും മുന്നണി അധികാരത്തിൽ വരുമെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവർത്തന മികവ് വിലയിരുത്തി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. യുഡിഎഫിന് നൂറ് സീറ്റ് ലഭിക്കുമെന്ന വി.ഡി. സതീശന്റെ അവകാശവാദങ്ങളിൽ തെറ്റില്ലെന്നും എന്നാൽ ഫലം വരുമ്പോൾ അത് നേരെ തിരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി മത്സരിക്കുന്ന എല്ലാ സീറ്റുകളിലും മികച്ച വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൽപ്പറ്റ […]
Read more

കേരളത്തിൽ കൊടുംചൂട് മറികടന്ന് പോളിങ് ചൂട്

തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ പ്രകാരം 48.9 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഇതേ പ്രവണത തുടർന്നാൽ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ […]
Read more

ജി. കൃഷ്ണകുമാർ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ പാർട് ടൈം ചെയർമാനായി നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി. വലിയ സന്തോഷത്തോടെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. നിയമനം സംബന്ധിച്ച വിവരം കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവാണ് അറിയിച്ചത്. കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് […]
Read more

സംസ്ഥാനത്ത് വീണ്ടും അവയവദാനം

തിരുവനന്തപുരം : തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം തിരുവന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും. ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
Read more

നൂറിലധികം സീറ്റ് നേടി UDF അധികാരത്തിലെത്തും; വി ഡി സതീശൻ

പറവൂർ: ഇത്തവണ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും. യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി. ഭയങ്കര പ്രയാസപ്പെട്ടായിരുന്നു ഞങ്ങൾക്ക് ഭൂരിപക്ഷം തരാൻ. അതിന്റെ റേറ്റ് […]
Read more

Recent News