Author: Arya

ശ്രീനന്ദയുടെ മരണം: ദുരൂഹത നീക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: കർണാടകയിലെ ചിക്കമഗളൂരിൽ വെച്ച് മരണമടഞ്ഞ പതിനഞ്ചുകാരി ശ്രീനന്ദയുടെ വീട്ടിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശനം നടത്തി. പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിയ മന്ത്രി പെൺകുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും നേരിൽ കണ്ട് ആശ്വാസവാക്കുകൾ പങ്കുവെച്ചു. സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഒരു നാടിന്റെയാകെ അഭിമാനവും കുടുംബത്തിന്റെ വലിയ പ്രതീക്ഷയുമായിരുന്നു ശ്രീനന്ദയെന്നും അവളുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ മിQകച്ച വിദ്യാർഥിനിയായിരുന്ന ശ്രീനന്ദ പഠനത്തിന് പുറമെ കലാ-കായിക […]
Read more

സ്വർണ്ണ കൊള്ള കേസിൽ ശങ്കരദാസിന് ജാമ്യം

കൊല്ലം; ശബരിമല സ്വർണ്ണ കൊള്ള കേസിൽ ശങ്കരദാസിന് ജാമ്യം. രണ്ട് കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചു. എസ് ഐ ടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാതെ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം കിട്ടി പുറത്തു വിട്ടു. 22026 ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ശങ്കരദാസ് പ്രതിയാണ്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടർന്നാണ് റിമാൻഡ് കാലാവധി 90 […]
Read more

വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ

തൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി അവർ പതിവുപോലെ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് സഫിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത് ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന സംശയത്തിന് ബലമേകുന്നു. […]
Read more

ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ഷമിക് ഭട്ടാചാര്യ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രൂക്ഷമായ വാദപ്രതിവാദങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ തവണ നന്ദിഗ്രാമിൽ തോറ്റ മുഖ്യമന്ത്രി മമത ബാനർജി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ. ബംഗാളിലെ ജനങ്ങളെ വഞ്ചിച്ച നേതാവാണ് മമതയെന്നും, ജനങ്ങൾ അവർക്കെതിരെ വിധിയെഴുതാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും തീവ്രവാദ ശക്തികൾക്ക് പോലും ബംഗാൾ സുരക്ഷിത താവളമായി മാറിയിരിക്കുകയാണെന്നും ഷമിക് ഭട്ടാചാര്യ വിമർശിച്ചു. റോഹിങ്ക്യകൾക്ക് മാത്രമാണ് സംസ്ഥാനത്ത് മികച്ച പരിഗണന ലഭിക്കുന്നത്. […]
Read more

വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

ഡൽഹി : വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ […]
Read more

അട്ടപ്പാടിയിൽ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ ശിശുമരണം. പത്ത് മാസം പ്രായമുള്ള ദക്ഷിണയാണ് മരിച്ചത്. ഷോളയൂർ വെച്ചപ്പതിയിൽ ചന്ദ്രശേഖരൻ-മിന്നൽ റാണി ദമ്പതിമാരുടെ പെൺകുട്ടിയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സഹകരണാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 5.30 നാണ് കുഞ്ഞ് മരിച്ചത്. പനിയും ശ്വാസതടസ്സവുമായി ഞായറാഴ്ച ആനക്കട്ടി സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് കോട്ടത്തറ താലൂക്കാശുപത്രിയിലും ഇവിടെനിന്ന് പെരിന്തൽമണ്ണയിലേക്കും മാറ്റുകയായിരിന്നു. കുട്ടിക്ക് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു.
Read more

ചുട്ടുപൊള്ളി കേരളം

തിരുവനന്തപുരം: കേരളം കടന്നുപോകുന്നത് വേനലിന്റെ ഏറ്റവും കാഠിന്യമേറിയ ദിനങ്ങളിലൂടെ. പത്തുദിവസം കാര്യമായി മഴ പെയ്യാനിടയില്ല. ചൂട് പതിവിലും ഉയരുമെന്നാണ് റിപ്പോർട്ട് . എന്നാൽ ഉഷ്ണതരംഗത്തിന് സാധ്യതയില്ലെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു. വെള്ളിയാഴ്ച പാലക്കാട്ട് ഈ സീസണിലെ ഏറ്റവും കൂടിയ ചൂടായ 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. മഴ പെയ്തതിനാൽ ശനിയാഴ്ച 37.5 ഡിഗ്രിയിലേക്ക് താഴ്ന്നുവെങ്കിലും ഞായറാഴ്ച വീണ്ടും 39.2 എത്തി. ഞായറാഴ്ച കേരളത്തിൽ പലയിടത്തും ചൂട് ശരാശരിയിൽനിന്ന് 2.5 ഡിഗ്രിവരെ കൂടുതലായിരുന്നു. നേരിട്ട് വെയിലേൽക്കുന്ന […]
Read more

ബംഗാൾ പിടിക്കാൻ വാഗ്ദാനങ്ങളുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ വെള്ളിയാഴ്ച നടന്ന പാർട്ടി റാലിയിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. സ്ത്രീകൾക്കായി പ്രതിമാസം 3,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയും പത്രികയിലുണ്ട്. ഇതുപ്രകാരം എല്ലാ മാസവും ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയിൽ ഈ തുക ബാങ്ക് […]
Read more

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്; കെസി വേണുഗോപാൽ

ഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍റെ അഭിപ്രായത്തിൽ തെറ്റില്ലെന്നും കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ ആര്‍ക്കും അഭിപ്രായം പറയാമെന്നും കെസി വേണുഗോപാൽ പറ‍ഞ്ഞു. സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവന്‍റെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. വിഎസ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തന്‍റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ്. […]
Read more

സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,12,200 രൂപയായി ഉയർന്നു. ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില വർധിച്ചെങ്കിലും വെള്ളി വിലയിൽ ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഒരു […]
Read more

Recent News