Author: Arya

മോദിക്ക് ട്രംപിനെയും പിണറായിക്ക് മോദിയെയും പേടി

കൊണ്ടോട്ടി: അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ മോദി ഭയപ്പെടുന്നതുപോലെ പിണറായി വിജയൻ മോദിയെയും ഭയപ്പെടുന്നെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി സച്ചിൻ പൈലറ്റ് . കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ടി.പി. അഷ്‌റഫലിയുടെ പ്രചാരണാർഥം ‘കൊണ്ടോട്ടി നെക്സ്റ്റ് കണക്ട് വിത്ത് സച്ചിൻ പൈലറ്റ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിദേശനയം അമേരിക്കൻ താത്പര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ നീങ്ങുന്നത്. ലാവ്‌ലിൻ കേസ് ഇപ്പോഴും കോടതി മാറ്റിവെക്കുകയാണ്. രാജ്യത്തെ കോൺഗ്രസ് നേതാക്കളെ ഇ.ഡി. വേട്ടയാടുമ്പോൾ പിണറായിക്കെതിരേ ഒരു കേന്ദ്ര അന്വേഷണ ഏജൻസികളും നീങ്ങുന്നില്ലെന്നത് കാണേണ്ടതാണെന്നും സച്ചിൻ […]
Read more

ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, യുവതി പ്രവേശനം അനുവദിക്കരുത്

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്രം. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയിൽ വാദം എഴുതിനൽകി.ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതിനാലാണ് വിലക്കെന്ന് കേന്ദ്രം എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പ്രവേശന വിലക്ക്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെയുള്ള ദശലക്ഷക്കണക്കിന് അയ്യപ്പഭക്തർ ഈ ആചാരം പാലിക്കുന്നുണ്ട്. ഒന്നോ രണ്ടോ പേർക്കുവേണ്ടി ഈ ആചാരത്തിൽ കോടതി ഇടപെടാൻ പാടില്ലെന്നും കേന്ദ്രം […]
Read more

കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് ലീഗ്

തിരുവനന്തപുരം: കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നല്‍കാന്‍ ഡീൽ ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസും ലീഗും ഇതിന് മറുപടി പറയണം. ലീഗ് വർഗീയ പാർട്ടിയാണ്. അവർക്ക് ആറാം മന്ത്രിയെ കൊടുക്കാം എന്ന് കോൺഗ്രസ്‌ ധാരണ ഉണ്ടാക്കിയിട്ടുണ്ടോ? സിപിഎമ്മിന് വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ നുണ പറയുന്ന പാര്‍ട്ടിയാണ്. പട്ടേൽ, ശാസ്ത്രി, […]
Read more

കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ

കുവൈത്ത് : കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ. ആറ് കുവൈത്ത് സ്വദേശികളും 23 പ്രവാസികളും ഉൾപ്പെടെ 29 പേരെ ആഭ്യന്തര മന്ത്രാലയം നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇറാൻ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സാഹചര്യങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രീകരണം ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കുവൈത്തിന്‍റെ വടക്കൻ ഭാഗത്തെ താമസ മേഖലയിൽ ഷെല്ലുകളും മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങളും വീണ സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം […]
Read more

തുടർ തോല്‍വികള്‍ക്കിടയിലും ചെന്നൈക്ക് ആശ്വാസ വാർത്ത

ചെന്നൈ: ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് തോൽവികളുമായി പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന് ആശ്വാസ വാർത്ത. പരിക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാതിരുന്ന ഇതിഹാസ താരം എം.എസ്. ധോണിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട താരം ഡെവാൾഡ് ബ്രെവിസും പൂർണ്ണ കായികക്ഷമതയിലേക്ക് തിരിച്ചെത്തുന്നതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരും കളിച്ചേക്കുമെന്നാണ് സൂചന. തുടയിലെ പേശികൾക്കേറ്റ പരിക്ക് കാരണമാണ് ധോണിക്ക് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമായത്. വരും ദിവസങ്ങളിൽ ധോണി നിർണായകമായ […]
Read more

രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ട

ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും വി.ഡി സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഡീൽ എന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആരോപണത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്. രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയിലെ കാര്യം നോക്കട്ടെ. ഇങ്ങോട്ട് രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാം. […]
Read more

യുഎസുമായുള്ള സമാധാന ചർച്ചയിൽ കടുത്ത നിലപാടുമായി ഇറാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ രഹസ്യ ചർച്ചകളിലൂടെ വെടിനിർത്തലിനുള്ള ചട്ടക്കൂട് തയ്യാറാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ കടുത്ത നിലപാടുമായി ഇറാൻ. മുൻകാലങ്ങളിലെ സമാധാന കരാറുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേവലം താത്കാലിക വെടിനിർത്തലിന് മാത്രം തയ്യാറല്ലെന്ന നിലപാടാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. യുദ്ധം, വെടിനിർത്തൽ, ചർച്ചകൾ, വീണ്ടും സംഘർഷം എന്നിങ്ങനെ ആവർത്തിച്ചുവരുന്ന ‘വളരെ മോശമായ അനുഭവങ്ങൾ’ ആവർത്തിക്കാൻ താൽപ്പര്യമില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
Read more

3 ദിവസത്തിന് ശേഷം വിലയിടിഞ്ഞ് സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 165 രൂപ കുറഞ്ഞ് വില 1,09,360 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13, 670 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് 1320 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,10,680 രൂപയായിരുന്നു മൂന്ന് ദിവസമായി സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് […]
Read more

വോട്ടെടുപ്പിന് തൊട്ടുമുൻപ് ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി

കൊച്ചി: വോട്ടെടുപ്പിന് തൊട്ടുമുൻപ് ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി. പൂതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൂജ ജോമോൻ രാജിവെച്ചു. ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാൻ പറ്റില്ല. ട്വന്റി ട്വന്റിയുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ പറയുകയുണ്ടായി. രാജി വയ്ക്കുമെന്ന് നേരത്തെ സാബു ജേക്കബിനോട് പറഞ്ഞിരുന്നു. നേരത്തെ രാജി വെച്ച അംഗം സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലും ഇല്ലാതെ മരിച്ചു എന്നും അങ്ങനെ ദൈവം നിങ്ങൾക്ക് വരുത്താതിരുത്തട്ടെ എന്നും […]
Read more

പിണറായി വിജയന് ധാർഷ്ട്യം

തൃശ്ശൂർ: കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മറുവശത്ത് ബിജെപി – എൽഡിഎഫ് പങ്കാളിത്തസഖ്യമാണെന്ന് രാഹുൽ ​ഗാന്ധി. തൃശ്ശൂർ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസം​ഗത്തിൽ പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ചു. എപ്പോഴും മതത്തെ കുറിച്ച് പരാമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് മറന്നുപോകുന്നതെന്ന് ചോദിച്ച രാഹുൽ മോദി ഇടതുപക്ഷത്തെ സഹായിക്കുകയാണെന്നും വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപി- എൽഡിഎഫ് പങ്കാളിത്തസഖ്യം ഒരു വശത്തും മറുവശത്ത് യുഡിഎഫുമാണ്. മോദിക്കും ബിജെപിക്കും […]
Read more

Recent News