Author: Arya

അബുദാബിയിൽ 10,000 കോടി ദിർഹത്തിന്റെ വാട്ടർഫ്രണ്ട് പദ്ധതിക്ക് തുടക്കം

ദുബായ് : സാദിയാത്ത് ഐലൻഡ് മാസ്റ്റർപ്ലാനിന്റെ അവസാന ഘട്ടമായി 64 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 10,000 കോടി ദിർഹത്തിന്റെ ‘മാർസ അൽ സാദിയാത്ത്’ വാട്ടർഫ്രണ്ട് പദ്ധതി അബുദാബിയിൽ ഔദ്യോഗികമായി ആരംഭിച്ചു. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. മുൻപ് ‘സാദിയാത്ത് മറീന ഡിസ്ട്രിക്റ്റ്’ എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതി യു.എ.ഇ.യുടെ സമുദ്ര പാരമ്പര്യത്തെയും അബുദാബിയുടെ ഏറ്റവും വലിയ മറീനയെയും പ്രതിഫലിപ്പിക്കുന്നതിനാണ് […]
Read more

ഷാർജയിൽ തീയണക്കാൻ ‘ഫയർ ബൈക്കുകൾ

ഷാർജ: അ​ഗ്നിശമന പ്രവർത്തനങ്ങൾ വേ​ഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഫയർ ബൈക്കുകൾ അവതരിപ്പിച്ച് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. തീപിടുത്തമുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പ്രധാന ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തുന്നതുവരെ ആവശ്യമായ പ്രാഥമിക പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് സിവിൽ ഡിഫൻസ് ഈ ഫയർ ബൈക്കുകൾ സജ്ജമാക്കിയിരിക്കുന്നത്. സംഭവസ്ഥലത്തേക്ക് എത്തുന്നതിനുള്ള സമയം പരമാവധി കുറയ്ക്കാൻ പുതിയ നീക്കം സഹായിക്കും. വേനൽക്കാലത്ത് ഷാർജയിൽ അനുഭവപ്പെടുന്ന ട്രാഫിക് കുരുക്കുകളിൽ വലിയ ഫയർഫോഴ്സ് വാഹനങ്ങൾ കുടുങ്ങുന്നത് ഒഴിവാക്കാനും വീതി കുറഞ്ഞ വഴികളിലൂടെ എളുപ്പത്തിൽ എത്താനും […]
Read more

സൗദിക്ക് ആണവോർജം നൽകാൻ 30 വർഷം നീളുന്ന കരാറിൽ ഒപ്പുവെച്ച് അമേരിക്ക

റിയാദ്: സൗദിയും അമേരിക്കയും 30 വർഷം നീളുന്ന ആണവോർജ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദിക്ക് വൻ നേട്ടം സൃഷ്ടിക്കുന്ന കരാറിനെതിരെ ഇസ്രായേലിന്റെയുൾപ്പെടെ എതിർപ്പ് മറികടന്നാണ് യുഎസ് ഭരണകൂടത്തിന്റെ തീരുമാനം. സമാധാന ആവശ്യങ്ങൾക്കായി സൗദിക്ക് യുറേനിയും സമ്പുഷ്ടീകരിക്കാൻ കരാർ അവസരമൊരുക്കും. യുഎസ് കമ്പനികളാകും ആണവോർജ പദ്ധതിക്ക് നേതൃത്വം നൽകുക. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് സൗദിയും യുഎസും തമ്മിലുള്ള 30 വർഷത്തെ ആണവ സഹകരണ കരാറിന് ട്രംപ് അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണ് കരാർ ഒപ്പിട്ടതായി യുഎസിലേയും […]
Read more

യുഎഇ കിഴക്കൻ തീരത്ത് രണ്ട് കൂറ്റൻ തുറമുഖ ടെർമിനലുകൾ

ദുബൈ: യുഎഇയുടെ കിഴക്കൻ തീരത്ത് രണ്ട് തുറമുഖ ടെർമിനൽ കൂടി നിർമിക്കാൻ കൈകോർത്ത് ഡി.പി വേൾഡും, ഫുജൈറ തുറമുഖ അതോറിറ്റിയും. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽശർഖിയുടെ സാന്നിധ്യത്തിൽ കൂറ്റൻ ടെർമിനൽ നിർമാണത്തിനുള്ള കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ചു. കടൽമാർഗമുള്ള ചരക്കുഗതാഗതത്തിൽ യുഎഇയുടെ കിഴക്കൻ തീരത്തെ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നതാണ് ദുബൈ പോർട്ട് വേൾഡും, ഫുജൈറ പോർട്ട് അതോറിറ്റിയും ഒപ്പിട്ട കരാർ. ധാരണപ്രകാരം ഫുജൈറയിലെ റുഗൈയ്ലാത്തിലും, ദിബ്ബയിലുമാണ് വിപുലമായ സൗകര്യങ്ങളോടെ തുറമുഖ ടെർമിനൽ നിർമിക്കുക. റുഗൈലാത്തിലെ […]
Read more

ലോകത്തിലെ എലൈറ്റ് ഡെസ്റ്റിനേഷൻ സൗദിയിലും; ‘ഖിദ്ദിയ സിറ്റി’ ദി നമ്പ‍‍ർ വൺ

റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സൗദിയുടെ മുഖം മിനുക്കി ഖിദ്ദിയ സിറ്റി. ലോകത്തിലെ ചുരുക്കം ചില എലൈറ്റ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഖിദ്ദിയയും ഇടംപിടിച്ചു. വേൾഡ് ഡെസ്റ്റിനേഷൻ ഓർഗനൈസേഷന്റെ ‘ഡെസ്റ്റിനേഷൻ മാർക്കറ്റിങ് ആന്റ് മാനേജ്‌മെന്റ് അസസ്‌മെന്റ് പ്രോഗ്രാമിൽ’ ഏറ്റവും ഉയർന്ന റേറ്റിങ്ങോടെയുള്ള അംഗീകാരമാണ് സൗദിയുടെ ഈ വിനോദ-കായിക ന​ഗര പദ്ധതി സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ഈ അം​ഗീകാരം നേടുന്ന പശ്ചിമേഷ്യയിലെ തന്നെ ആദ്യ ഡെസ്റ്റിനേഷൻ എന്ന അം​ഗീകാരം കൂടി പദ്ധതി സ്വന്തം പേരിൽ എഴുതിച്ചേർത്തു. എന്നാൽ […]
Read more

മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധന, പിടികൂടിയത് മൂന്ന് ടണ്ണിലേറെ പഴകിയ മത്സ്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി. മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പിടിച്ചെടുത്ത മത്സ്യങ്ങൾക്ക് നിറം, രൂപം, ഗന്ധം എന്നിവയിൽ അസ്വാഭാവിക മാറ്റങ്ങൾ സംഭവിച്ചതായും ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇവ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് […]
Read more

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതിനെ കുറിച്ച് വൈഭവ് സൂര്യവംശി

ഹരാരെ: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ നിന്ന് വൈഭവിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ പരമ്പര ഇന്ത്യ 0-4 എന്ന നിലയില്‍ കൈവിടുകയും ചെയ്തു. വെറും മൂന്ന് ഇന്നിംഗ്‌സുകള്‍ക്ക് ശേഷം കൗമാരക്കാരനായ ഓപ്പണറെ ടീമില്‍ നിന്ന് ഒഴിവാക്കിയ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഫോമിനെ കുറിച്ച് ചോദിച്ചപ്പോള്‍ വൈഭവ് പറഞ്ഞതിങ്ങനെ… ”കഴിഞ്ഞ നാല് മാസത്തിനിടയില്‍ […]
Read more

വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം; സഹതാരത്തിന്‍റെ വെളിപ്പെടുത്തൽ പുറത്ത്

ന്യുജേഴ്സി: ഫിഫ ലോകകപ്പ് 2026 കലാശപ്പോരാട്ടത്തിൽ സ്പെയിനോട് അർജന്‍റീന പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ, ഡ്രസ്സിങ് റൂമിൽ അർജന്‍റീന നായകൻ ലിയോണൽ മെസി സഹതാരങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിരുന്നു. എല്ലാവരും ശാന്തരാകൂ എന്ന് മെസി ആവർത്തിച്ച് പറയുന്നതും, മറ്റു കാര്യങ്ങളെല്ലാം മറന്ന് കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹതാരങ്ങളെ ഓർമ്മിപ്പിക്കുന്നതുമായിരുന്നു ആ ദൃശ്യങ്ങൾ. ഫൈനൽ പോരാട്ടം ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ശാന്തരാകാൻ മെസി ആവശ്യപ്പെട്ടത് ആരാധകർക്കിടയിൽ വലിയ ദുരൂഹതയും ആകാംക്ഷയും സൃഷ്ടിച്ചിരുന്നു. മത്സരത്തിന് […]
Read more

അർജന്‍റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന സാമ്പത്തിക അഴിമതി ആരോപണങ്ങൾ പുറത്ത്. അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ സ്പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ച കോടിക്കണക്കിന് ഡോളർ യു.എസ് ബാങ്കുകൾ വഴി വെളുപ്പിച്ചെന്ന കേസിൽ അമേരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. ലോകകപ്പ് മത്സരങ്ങൾ പൂർത്തിയാക്കി അർജന്‍റീന ടീം നാട്ടിലേക്ക് മടങ്ങാൻ ചാർട്ടർ വിമാനത്തിലേക്ക് കയറുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ(എഎഫ്എ) പ്രസിഡന്‍റ് ക്ലോഡിയോ ട്രഷറർ പാബ്ലോ ടോവിഗിനോ എന്നിവരെ […]
Read more

ഞാൻ മർദനമേറ്റ വിദ്യാർത്ഥികൾക്കും കുടുംബത്തിനുമൊപ്പം’; പിന്തുണയുമായി സൽമാൻ ഖാൻ

ഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. സമാധനപരമായ സമരം അക്രമാസക്തമായതിൽ ദുഃഖമുണ്ടെന്നും താൻ മർദനമേറ്റ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും സൽമാൻ ഖാൻ പറഞ്ഞു. നീറ്റ് ചോദ്യ പേപ്പർ ച‍ോർന്നത് ഗൗരവമേറിയ പ്രശ്നമാണ്. വിദ്യാഭ്യാസ രംഗത്തിനായി കുട്ടികൾ ധീരമായ തീരുമാനം എടുത്തിരിക്കുന്നുവെന്നും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി പോരാടുന്ന വിദ്യാർ ത്ഥികളുടെ ധൈര്യത്തെ സൽമാൻ പ്രശംസിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൽമാൻ ഖാൻ തന്റെ നിലപാട് വ്യക്തമാക്കിയത്. വിദ്യാർത്ഥികളും വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുളള […]
Read more

Recent News