ഒരു ദിവസം അപകടമുണ്ടാക്കാതിരിക്കൂ; നാല്​ ബ്ലാക്ക്​ പോയിന്‍റ്​ ഇല്ലാതാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: അധ്യയന വർഷാരംഭത്തിന്‍റെ ഭാഗമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സുരക്ഷിത റോഡ്​ കാമ്പയിനിന്​ മികച്ച ​പ്രതികരണം. അധ്യയന വർഷം തുടങ്ങുന്ന ദിവസമായ ആഗസ്റ്റ്​ 31ന്​ അപകടമുണ്ടാക്കാത്ത ഡ്രൈവർമാർക്ക്​ മികച്ച ഓഫറാണ്​ ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ഈ ദിവസം അപകടമൊന്നുമുണ്ടാക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരിൽ ബ്ലാക്ക്​ പോയിന്‍റുള്ളവർക്ക്​ അവരുടെ പേരിൽ നിന്ന്​ നാല്​ ബ്ലാക്ക്​ പോയിന്‍റ്​ കുറക്കുമെന്നാണ്​ ആഭ്യന്തര മ​ന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്​. ഇതിനായി ഓൺലൈനായുള്ള രജിസ്​ട്രേഷനും ആരംഭിച്ചിട്ടുണ്ട്​. ആഗസ്റ്റ്​ 17 മുതലാണ്​ രജിസ്​ട്രേഷൻ തുടങ്ങിയത്​. ​ഇതിനായി ഡ്രൈവർമാർ ഓൺലൈൻ പ്രതിജ്ഞയിൽ ഒപ്പിടണം.

ആഗസ്റ്റ്​ 31 പൂർണമായും അപകട രഹിതമാക്കുകയാണ്​ പദ്ധതിയുടെ ലക്ഷ്യം. അമിത വേഗത ഒഴിവാക്കുക, സുരക്ഷിത അകലം പാലിക്കുക, ഓവർടേക്ക്​ ചെയ്യുമ്പോഴും ലൈൻ മാറുമ്പോഴും സൂക്ഷ്മത പാലിക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്​. സ്കൂളുകൾക്ക്​ സമീപം റോഡ്​ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മികച്ച റോഡ്​ സംസ്കാരവും സൃഷ്ടിക്കുകയാണ്​ പദ്ധതിയുടെ ലക്ഷ്യമെന്ന്​ ദുബൈ ട്രാഫിക്​ ​പൊലീസ്​ മേധാവി ബ്രി​ഗേഡിയർ ജുമാ ബിൻ സുവൈദാൻ വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News