കൊല്ലം സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ കിടക്കുന്നത് കിച്ചു മനപൂർവം കാണിച്ചത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലം സുധിക്ക് കിട്ടിയ ട്രോഫികൾ ഭാര്യ രേണു സുധിയും കുടുംബവും അലക്ഷ്യമായി കട്ടിലിന് അടിയിൽ വെച്ചിരിക്കുകയാണെന്നു പറഞ്ഞ് ഒരിടക്ക് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സുധിയുടെ മൂത്ത മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽ യൂട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോയിൽ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഈ വീഡിയോയിലാണ് സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ വെച്ചിരുന്ന നിലയിൽ കണ്ടത്. എന്നാൽ കിച്ചു മനപൂർവം വീഡിയോ ഇട്ടതാണെന്നാണ് രേണുവിന്റെ സഹോദരി രമ്യ ഇപ്പോൾ പറയുന്നത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രമ്യ ഇതേക്കുറിച്ച് സംസാരിക്കുന്നത്.

”ഒരു കുഴപ്പവുമില്ലാതെ സുധിലയത്തിൽ വരികയും ഞങ്ങളോട് ഇടപഴകുകയും സംസാരിക്കുകയും ചെയ്തിരുന്ന കുട്ടിയാണ്. എന്തുകൊണ്ട് പെട്ടന്ന് മാറിയെന്ന് അറിയില്ല. അതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. മക്കളെ നാല് പേരെയും ഒരുപോലെയാണ് ഞങ്ങൾ സ്നേഹിച്ചിരുന്നത്. സുധി ചേട്ടന്റെ ട്രോഫി കട്ടിലിന് അടിയിൽ കിടക്കുന്ന വീഡിയോ ഞങ്ങൾക്ക് മനപൂർവം പണിതരാൻ വേണ്ടി അവൻ ചെയ്തതാണെന്ന് ആദ്യം ‍ഞങ്ങൾ കരുതിയിരുന്നില്ല. ട്രോഫികൾ വെക്കാൻ സുധിലയത്തിൽ ഷെൽഫില്ല. പിള്ളേര് ഇതൊക്കെ കണ്ടാൽ എടുത്ത് കളിക്കും. അതിനാലാണ് അത് എടുത്ത് കട്ടിലിന് അടിയിൽ സൂക്ഷിച്ചത്. ആ സമയത്താണ് കിച്ചു വന്ന് വീഡിയോ എടുത്തത്.

ആ വീഡിയോ അവൻ യുട്യൂബിൽ പോസ്റ്റ് ചെയ്തപ്പോൾ കിച്ചു ശ്രദ്ധിക്കാതെ ഇട്ടതാകും എന്നാണ് കരുതിയത്. കഴിഞ്ഞ ദിവസം വരെ അങ്ങനെയാണ് വിചാരിച്ചത്. കാരണം അവന് ഞങ്ങളോട് അങ്ങനെ ചെയ്യേണ്ട ഒരു കാര്യവും ഇല്ല. എന്നാൽ ചിലർ കഴിഞ്ഞ ദിവസം ഞങ്ങളോട് പറഞ്ഞു, മനപൂർവം ചെയ്തതാണെന്ന് കിച്ചു ചില വ്ലോഗർമാരോട് പറഞ്ഞുവെന്ന്. ഇവൻ ഇങ്ങനെയായിരുന്നോ എന്ന് അത് കേട്ടപ്പോൾ തോന്നിപ്പോയി”, എന്നാണ് രമ്യ പറയുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News