രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമെന്ന് ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: സി ജെ പി വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയുമായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിനെതിരെ ബി ജെ പി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണെന്ന് മുതിർന്ന ബി ജെ പി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ജൂലൈ 20 ലെ സംഭവവികാസങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടും രാഹുൽ ഗാന്ധി വഴങ്ങാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പെല്ലറ്റ് പ്രയോഗം അടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി വിശദമായി പരിശോധിച്ചു വരികയാണെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പാർലമെന്റ് സ്ട്രീറ്റിലെ സി പി ഒ ഓഫീസിൽ രാഹുൽ ഗാന്ധി കുത്തിയിരിപ്പ് സമരം തുടരുന്നതിനിടെയാണ് ബി ജെ പി നേതൃത്വം നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി സ്വാർത്ഥ ലാഭത്തിനായി മാത്രമാണ് ഈ വിഷയം ദുരുപയോഗം ചെയ്യുന്നതെന്ന് ബ ജെ പി നേതാവ് സ്മൃതി ഇറാനി ആരോപിച്ചു. പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിനെക്കുറിച്ച് നിലവിൽ അന്വേഷണം നടന്നുവരികയാണെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുമ്പോൾ ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് നേരിട്ടെത്തി സമരം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ബി ജെ പി വിമർശിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News