Category: Breaking News

നയം വ്യക്തമാക്കി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ടിവികെ സർക്കാരിന്റെ നയം വ്യക്തമാക്കി ജോസഫ് വിജയ് ചന്ദ്രശേഖർ. മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഊന്നൽ നൽകികൊണ്ടുള്ള ഭരണമായിരിക്കും ടിവികെയുടേതെന്നും തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും വിജയ് വ്യക്തമാക്കി. ഏൽപ്പിച്ച ചുമതലയിൽ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. “നിങ്ങൾ എനിക്ക് വലിയൊരു ഉത്തരവാദിത്തം നൽകിയിരിക്കുന്നു. എന്നാൽ നിങ്ങൾ എനിക്ക് കുറച്ച് സമയം നൽകണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾ സുതാര്യമായ ഒരു സർക്കാർ ഉണ്ടാക്കും. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം, […]
Read more

പ്ലേ ഓഫ് സ്വപ്നവുമായി സഞ്ജുവിന്‍റെ ചെന്നൈ

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫിനായുള്ള പോരാട്ടങ്ങള്‍ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് ആരാധകരെ കാത്തിരിക്കുന്നത് രണ്ട് വമ്പൻ പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ വൈകുന്നേരം 3:30-ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് സ്വന്തം മണ്ണിലിറങ്ങുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ചെന്നൈ നിലവിൽ പോയിന്‍റ് […]
Read more

വി.ഡി.യെ പിന്തുണച്ചില്ല

പുല്പള്ളി: ബത്തേരി നിയോജകമണ്ഡലം എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ, മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് പുല്പള്ളി മണ്ഡലം കമ്മിറ്റി യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ് തർക്കം. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനംചെയ്യുന്നതിനായി കഴിഞ്ഞദിവസം ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഐ.സി. ബാലകൃഷ്ണനെതിരേ രൂക്ഷവിമർശനമുയർന്നത്. ഐ.സി. ബാലകൃഷ്ണൻ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കാത്തത് ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചു. ഐ.സി. ബാലകൃഷ്ണന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം കണക്കിലെടുക്കാതെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വന്തംനിലയിൽ […]
Read more

മുഖ്യമന്ത്രി റെഡി

തിരുവനന്തപുരം: വോട്ടെണ്ണൽ കഴിഞ്ഞ് ഒരാഴ്ച്ചക്കടുത്ത് ആയെങ്കിലും കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. സ്ഥാനത്തിനായി നേതാക്കൾക്കിടയിലുള്ള തർക്കം മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചർച്ചകളും ട്രോളുകളും സജീവമാണ്. ഈ സാഹചര്യത്തിലാണ് പതിവ് ശൈലിയിൽ രാഷ്ട്രീയക്കാരെ പരിഹസിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. ആരെയും കിട്ടുന്നില്ലെങ്കിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്നാണ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ കോൺഗ്രസിനുള്ള 64 എംഎൽഎമാരിൽ 21 പേരുടെ പിന്തുണ കിട്ടിയാൽ ബാക്കി വേണ്ട 12 പേരെ […]
Read more

നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതിൽ നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നിവർക്കായിരുന്നു രാഹുൽ ഷഹരിച്ചതായാണ് റിപ്പോർട്ട്. കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ എ ഐ സി […]
Read more

രാഹുൽ ഗാന്ധിയുടെ നിർണ്ണായക തീരുമാനം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമെന്ന് രാഹുൽ ​ഗാന്ധി. മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അർഹരാണെന്നും മെറിറ്റടക്കം പരിഗണിച്ച് തീരുമാനം എടുക്കെന്ന് രാഹുൽ ​ഗാന്ധി അറിയിച്ചു. നേതാക്കൾ ഒന്നിച്ചുള്ള ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേതാക്കൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട രാഹുൽ, ഇപ്പോഴത്തെ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇന്നലെ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുടെ വസതിയിൽ നടന്നത് മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയായിരുന്നു. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് […]
Read more

വ്യാജ പ്രചരണത്തിനെതിരെ അഞ്ജലി നായർ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിനുശേഷം തനിക്കെതിരെ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടക്കുന്നതായി നടി അഞ്ജലി നായർ. തന്നെ എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലുള്ളത്. ഇതിലെ വസ്തുതകൾ വ്യക്തമാക്കിക്കൊണ്ട് അഞ്ജലി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. “കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ട്രോൾ ചെയ്തുകൊണ്ടിരുന്ന ഒരുപാട് സഹോദരങ്ങൾ എനിക്ക് വ്യക്തിപരമായി മെസ്സേജ് അയച്ചിരുന്നു. വെറുമൊരു തമാശയുടെ ഭാഗമായിട്ടാണ് ട്രോളുകൾ […]
Read more

മുഖ്യമന്ത്രിയാകാൻ ഒടുവിൽ ആളെ തികച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള നാടകീയതകൾക്ക് വിരാമമിട്ട് തോൽ തിരുമാവളവന്റെ പാർട്ടിയായ വിസികെ വിജയ്‌യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ മുസ്ലിം ലീഗും പിന്തുണ അറിയിച്ചു.നിരുപാധിക പിന്തുണയാണ് ഇരുപാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം വിജയ് സ്വന്തമാക്കി. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾകൂടിയായിരുന്നു വേണ്ടിയിരുന്നത്. രണ്ട് സീറ്റുകളുള്ള വിസികെയുടെ തീരുമാനം വൈകീട്ടോടെയാണ് അന്തിമമായത്. രണ്ട് സീറ്റുകൾ തന്നെയാണ് ലീഗിനും ഉള്ളത്. വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള […]
Read more

പതിയെ താഴേക്കിറങ്ങി സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. 22 കാരറ്റ് 1 പവൻ സ്വർണം ഇപ്പോൾ 13, 965 രൂപക്കാണ് വ്യാപരം നടക്കുന്നത്. ഇക്കഴിഞ്ഞ മെയ് 7 ന് വൈകുന്നേരമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു […]
Read more

തമിഴ്നാട്ടിൽ വിജയിക്ക് മുമ്പിൽ വഴിയടയുന്നു? സത്യപ്രതി‍ജ്ഞയിൽ കടുത്ത അനിശ്ചിതത്വം

ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ . വ്യക്തമായ ജനവിധി ലഭിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളും ഘടകകക്ഷികളുടെ സമ്മർദങ്ങളും വിജയിച്ച മുന്നണിക്ക് മുന്നിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്. കേവലഭൂരിപക്ഷം കണ്ടെത്താൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ ഒരു ഭാഗത്ത് ശ്രമങ്ങൾ നടത്തുമ്പോൾ മറുഭാഗത്ത് എഐഎഡിഎംകെയും ഡിഎംകെയും ഇത് തടയാനുള്ള നീക്കങ്ങളും നടത്തുകയാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾകൂടി വേണം. രണ്ട് സീറ്റുകളുള്ള […]
Read more

Recent News