നിലമ്പൂർ ചാലിയാറിലെ തൂക്കുപാലം നിർമാണം വെള്ളിയാഴ്ച വീണ്ടും തുടങ്ങുന്നു
മലപ്പുറം: ഏറെ നാളായി മുടങ്ങിക്കിടന്ന ചാലിയാറിലെ തൂക്കുപാലം നിർമാണം വീണ്ടും തുടങ്ങി. ചാലിയാർ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ നിർമാണമാണ് തുടങ്ങിയത്. ഈ പാലം 2019ലെ പ്രളയത്തിൽ പൂർണ്ണമായും തകർന്നു വീണിരുന്നു. പുതിയ തൂക്കുപാലം നിർമ്മിക്കുന്നതിന് 2020-ൽ സ്റ്റീൽ ഇൻഡസ്ടീസ് കേരള ലിമിറ്റഡിനെ (സിൽക്ക്) ചുമതലപെടുത്തിയിരുന്നതുമാണ്. എന്നാൽ തൂക്കുപാലത്തിൻ്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഈ വിഷയത്തിൽ മന്ത്രി കമ്പനി സിഇഒയെ നേരിട്ട് ബന്ധപ്പെട്ട് വൈകുന്നതിന്റെ കാരണം തിരുവനന്തപുരത്ത് ഓഫീസിലെത്തി വിശദീകരിക്കാൻ നിർദ്ദേശിച്ചു. ഇതെത്തുടർന്ന് വെള്ളിയാഴ്ച (ജൂലൈ 24) […]
Read more

