Category: kerala

ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്. മുക്കം പുൽപറമ്പിൽ വെച്ചായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. വിദ്യാർത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. മണാശ്ശേരി ഗവൺമെന്‍റ് സ്കൂൾ വിദ്യാർത്ഥിനിയാണ്. സംഭവ സ്ഥലത്ത് വെച്ചുതന്നെ വിദ്യാർത്ഥി മരിച്ചു.
Read more

വൈദ്യുതി പ്രതിസന്ധിയും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതും; പ്രത്യക്ഷ സമരത്തിലേക്ക് സിപിഎം, 26ന് മെഴുകുതിരി തെളിയിക്കും, 30ന് സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷമായ സിപിഎം. വൈദ്യുതി പ്രതിസന്ധിയിൽ മെഴുകുതിരി സമരം നടത്തും. 26ന് 7 മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കലിലും സമരം നടത്തും. 30 ന് സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഓഗസ്റ്റ് 1, 3 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും.
Read more

‘സെക്രട്ടറി മാറുമെന്നത് നിങ്ങളുടെ സ്വപ്നം’; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്നമാണെന്നും അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാൻ ഉൾപ്പെടെ എങ്ങനെ മാറണം എന്ന വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ആൾ മാറുന്നത് കൊണ്ടല്ല മാറ്റം ഉണ്ടാവുകയെന്നും എല്ലാവരുടെയും മാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേ​ഹം പറഞ്ഞു. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറും എന്നത് നിങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ലെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും റിപ്പോർട്ടിലെ പരാമർശം […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അലര്‍ട്ടുണ്ട്. മറ്റന്നാള്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര […]
Read more

സംസ്ഥാനത്ത് സ്വർണത്തിനും വെള്ളിക്കും വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് രാവിലത്തേക്ക് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ നിലവിൽ കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,230 രൂപയും പവന് 1,05,840 രൂപയുമായി വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഇന്ന് ഗ്രാമിന് 10,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സമീപ ദിവസങ്ങളിലെല്ലാം സ്വർണ വില കൂടുന്ന ട്രെന്റ് ആയിരുന്നു നിലനിന്നിരുന്നതെങ്കിൽ […]
Read more

കാർഷിക സർവകലാശാല കോളജുകളിൽ ഡി.ജെ പരിപാടികൾക്ക് വിലക്ക്; ഉത്തരവ് കീറി യൂണിയൻ ചെയർമാൻ

തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കൃഷി മന്ത്രിയുടെ മുന്നിൽ വെച്ച് കീറിയെറിഞ്ഞ് യൂണിയൻ ചെയർമാൻ. കോളജ് യൂണിയൻ ഉദ്ഘാടനത്തിൽ മന്ത്രി ടി. സിദ്ധീഖ് വേദിയിലിരിക്കെ രജിസ്ട്രാറുടെ മുന്നിലേക്കാണ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ഹരിനന്ദൻ ഉത്തരവ് കീറിയെറിഞ്ഞത്. ഡിജെ പരിപാടികൾ തടയണമെന്ന സർവ്വകലാശാല രജിസ്ട്രാറുടെ ഉത്തരവിനെതിരെയാണ് ഈ പ്രതിഷേധം ഉണ്ടായത്. കാർഷിക സർവകലാശാലയുടെ യൂണിയൻ ഉദ്ഘാടനത്തിനായിരുന്നു കൃഷിമന്ത്രി ടി. സിദ്ധീഖ് എത്തിയത്. മന്ത്രി വേദിയിലിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഉത്തരവിനെതിരെ യൂണിയൻ ചെയർമാൻ രംഗത്തെത്തിയത്. സർവ്വകലാശാലയ്ക്ക് […]
Read more

ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‌സി നടത്തുന്ന ക്രമക്കേടുകള്‍ക്കും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ സമരത്തിനുമെതിരെ ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകരുടെ നീക്കം ഉണ്ടായി.പൊലീസ് ആറ് തവണ ജല പീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞ് പ്രവർത്തകർ. ഒരു യുവമോർച്ച പ്രവർത്തകന് പരുക്കേറ്റു. കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല കാര്യങ്ങളും […]
Read more

നിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായി. കോടതി മുറിയിലെ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥനെ ജഡ്ജി വിമർശിച്ചു. സുപ്രധാന കേസ് വരുമ്പോൾ എന്തിനാണ് ഓൺലൈൻ മൈക്ക് ഓഫ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ ചാനലുകൾ കോടതി നടപടി റെക്കോർഡ് ചെയ്ത് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുവെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. അതിനിടെ, കോടതി ഇടപെട്ട് മൈക്ക് ഓൺ ചെയ്യിപ്പിച്ചു. ഉദ്യോഗസ്ഥനെതിരെ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. സർക്കാർ ഒന്ന് […]
Read more

സിഇടി ഭരണരീതി മാറ്റം ഏകപക്ഷീയമാകില്ല; എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനെ (സിഇടി) ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ഘടകകോളജ് (അഫിലിയേറ്റ് പദവിയില്‍ നിന്ന് കോണ്‍സ്റ്റിറ്റ്യുവന്റ് കോളജിലേക്ക്) ആക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സിഇടിയെ കെടിയുവിന്റെ ഭാഗമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ നീക്കം സിഇടിയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. തീരുമാനങ്ങളെല്ലാം സര്‍വ്വകലാശാലയുടേതാകുമെന്നും ഇത് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും […]
Read more

ലൈംഗികമായി അധിക്ഷേപിക്കുന്ന അമ്മൂമ്മ, എല്ലാത്തിനും തെളിവുണ്ട്; അഹാന കൃഷ്ണ

തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. തന്റെ അമ്മൂമ്മയും കസിനും ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം. സത്യം തെളിയിക്കുന്ന ചാറ്റുകളും വിഡിയോകളും ഓഡിയോകളും തന്റെ പക്കലുണ്ടെന്നാണ് അഹാന പറയുന്നത്. തനിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചരണം നടത്തിയ കസിനെതിരെ കേസ് നല്‍കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് അതില്‍ നിന്നും പിന്മാറുകയാണെന്ന് അഹാന പറയുന്നത്. 202 ഒക്ടോബര്‍ മുതല്‍ അമ്മൂമ്മയും തങ്ങളും […]
Read more

Recent News