Category: kerala

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്. അന്നേ ദിവസം രാവിലെ 10 മുതല്‍ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുള്‍ മുഹമ്മദീയ എച്ച്എസ്എസ് സ്‌കൂളിലെ സെന്റര്‍ 2 (എച്ച്എസ്എസ് വിഭാഗം) ല്‍ നടന്ന പരീക്ഷയും […]
Read more

തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് മരണം, ഉത്തരവാദി കെഎസ്ഇബി

കൊല്ലം: തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ സനുവാണ് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ കുത്തിയിടുന്നതിനിടെ മരിച്ചത്. തോട്ടി സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് സനുവിന് ഷോക്കേറ്റത്. നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത് തിരുവനന്തപുരത്തെ പെര്‍മനന്റ് അദാലത്ത് ഫോര്‍ യൂട്ടിലിറ്റി സര്‍വീസസാണ്. 2021 ഒക്ടോബറിലായിരുന്നു സനുവിന്റെ മരണം. വെല്‍ഡര്‍ ജോലി ചെയ്തിരുന്ന സനുവിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. രണ്ടു സഹോദരിമാരായിരുന്നു […]
Read more

മാതാ അമൃതാനന്ദമയിക്ക് ‘ജനനി അവാര്‍ഡ്’ സമ്മാനിച്ചു

കൊല്ലം: മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ പതിനൊന്നാം ചരമ വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘ജനനി അവാര്‍ഡ്’ 2026 മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു. അമൃതപുരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. മാനവിക-സാമൂഹ്യ സേവനങ്ങള്‍, സമൂഹ പരിവര്‍ത്തനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ മാതാ അമൃതാനന്ദമയി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂര്‍ണമാകുന്നത്’ എന്ന […]
Read more

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം: ടോൾ ഫ്രീ നമ്പർ ‘1076’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടുവാൻ ‘1076’ എന്ന ടോൾഫ്രീ നമ്പറാണ് ഉപയോഗിക്കേണ്ടത്. ഇത് സംബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ അറിയിച്ചു.
Read more

റെയിൽവെ ഓൺലൈൻ തത്കാൽ ബുക്കിംഗിന് ആധാർ നിർബന്ധം, തീരുമാനം ശരിവച്ച് ഹൈക്കോടതി

കൊച്ചി: ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ ബുക്കിംഗുകൾ, ഏജന്റുകളുടെ അമിതമായ ഇടപെടൽ എന്നിവ തടയുന്നതിനുള്ള ഉപാധിയാണിത്. തൃശ്ശൂർ സ്വദേശി ബഹദൂർ ഷാ സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ആധാറിന് പകരം പാൻ കാർഡ് ഉപയോഗിച്ചും ടിക്കറ്റ് […]
Read more

ജനങ്ങൾക്ക് സമയബന്ധിത സേവനം ഉറപ്പാക്കണം: വകുപ്പുതല റിവ്യൂ യോഗത്തിൽ മന്ത്രി കെ. എം. ഷാജി

തിരുവനന്തപുരം: ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അവരോട് ചേർന്ന് നിന്ന് പരിഹാരം കണ്ടെത്തുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വരാജ് ഭവനിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വകുപ്പുതല റിവ്യൂ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ സെക്ഷനുകളുടെയും മിഷനുകളുടെയും ഏജൻസികളുടെയും പ്രവർത്തന പുരോഗതി, 2026-27 വാർഷിക പദ്ധതികളുടെ […]
Read more

തിരുത്തലിന് അംഗീകാരം; സിപിഎം സംസ്ഥാനസമിതി ഒറ്റദിവസം കൊണ്ട് അവസാനിപ്പിച്ചു

തിരുവനന്തപുരം : രണ്ടുദിവസത്തേക്ക് നിശ്ചയിച്ച സി.പി.എം. സംസ്ഥാന സമിതി യോഗം ഒരു ദിവസംകൊണ്ട് അവസാനിപ്പിച്ചു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായിരുന്നു പ്രധാന അജൻഡ. തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികളുണ്ടെന്നും സംസ്ഥാന നേതൃത്വത്തിനാണ് വീഴ്ചപറ്റിയതെന്നുമുള്ള കേന്ദ്രകമ്മിറ്റിയുടെ ‘തിരുത്ത്’ സംസ്ഥാന കമ്മിറ്റി പൂർണമായി അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റി നേരത്തേ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകനത്തിലെ നാല് കാര്യങ്ങളിലാണ് കേന്ദ്രകമ്മിറ്റിയുടെ തിരുത്തലുണ്ടായത്. വെള്ളാപ്പള്ളിയുടെ വർഗീയപരാമർശത്തെ ശക്തമായി എതിർത്തില്ലെന്നതിൽ, ചില നേതാക്കൾ വെള്ളാപ്പള്ളിയെ അനുകൂലിക്കുന്ന പരാമർശംകൂടി നടത്തി എന്ന് കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമം നടത്തിയതിൽ തെറ്റായ […]
Read more

പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി; കർശന നടപടിക്ക് നിർദേശം നൽകി

തിരുവനന്തപുരം: അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ ഇടപെട്ട് മുഖ്യമന്ത്രി. ശ്രീമതി ടീച്ചറുടെ പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറികൊണ്ട് കർശന നടപടി സ്വീകരിക്കാൻ അഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. വ്യാജ വാർത്ത പടച്ചവർക്ക് മാപ്പില്ലെന്ന് പി.കെ. ശ്രീമതി പറഞ്ഞു. വാർത്ത നൽകിയ പലരും വിളിച്ചു. സാഷ്ടാംഗം കാലിൽ വീണ് മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞു. പക്ഷെ ഇനി പിന്നോട്ടില്ലെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി […]
Read more

‘പാർട്ടി ഒരു ഗുജറാത്തി കമ്പനി മാത്രമായി ഒതുങ്ങും’; മുരളി മനോഹർ ജോഷിയുടെ പ്രതികരണം ചൂണ്ടിക്കാട്ടി സന്ദീപ് വാര്യർ

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവ് ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ എംഎൽഎ. പെൺകുട്ടികൾ അടക്കമുള്ള സമരം.ചെയ്യുന്നവരെ ക്രൂരമായി ആക്രമിക്കുന്ന ഡൽഹി പൊലീസ് നടപടി വേദനാജനകമാണെന്ന് മുരളി മനോഹർ ജോഷി പ്രതികരിച്ചിട്ടുണ്ട്. ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല ഈ വിഷയമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രതിപക്ഷത്ത് ഇരിക്കട്ടെ എന്ന് മുരളി മനോഹർ ജോഷിയെ പോലെ ആ പാർട്ടി കെട്ടിപ്പടുത്ത മുതിർന്ന നേതാവ് പോലും […]
Read more

എന്ത് പറഞ്ഞാലും മാപ്പില്ല, മാനനഷ്ട കേസ് നൽകുമെന്ന് പി.കെ ശ്രീമതി

കണ്ണൂർ: തനിക്കെതിരെ വ്യാജ വാർത്ത ചെയ്തവർക്ക് എന്ത് പറഞ്ഞാലും മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗവും മുതിർന്ന നേതാവുമായ ‌പി.കെ ശ്രീമതി. വാർത്ത നൽകിയ പലരും വിളിച്ചു. കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. കോൺഗ്രസ്‌, ബിജെപി നേതാക്കൾ വിളിച്ചു പിന്തുണ അറിയിച്ചിരുന്നുവെന്നും പി.കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.കോൺ​ഗ്രസ് നേതാവ് പി.ടി തോമസ് മുൻപ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്ന് രോഗമായതിനാൽ നിയമ നടപടി എടുത്തില്ല. സൈബർ ഇടത്ത് മോശം വാക്കുപയോഗിച്ചു നടത്തുന്ന […]
Read more

Recent News