കൊച്ചി: ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ ബുക്കിംഗുകൾ, ഏജന്റുകളുടെ അമിതമായ ഇടപെടൽ എന്നിവ തടയുന്നതിനുള്ള ഉപാധിയാണിത്. തൃശ്ശൂർ സ്വദേശി ബഹദൂർ ഷാ സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ആധാറിന് പകരം പാൻ കാർഡ് ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സാധ്യത പരിശോധിക്കണമെന്നും കോടതി നിർദേശം നൽകി. ഓഫ് ലൈനായി ടിക്കറ്റ് എടുക്കുന്നവർക്ക് ആധാർ നിർബന്ധമാകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Related Posts
ശ്രീകണ്ഠാപുരം വളക്കൈയിൽ ഒൻപതാം ക്ളാസുകാരൻ കിണറ്റിൽ വീണ് മരിച്ചു
കണ്ണൂർ : ഒൻപതാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു. വളക്കൈയിലെ മുഹമ്മദാണ് മരിച്ചത്. കൊയ്യത്തെ മർക്കസ് വിദ്യാർത്ഥിയാണ്. കളിക്കുന്നതിനിടെ കിണറ്റിൽ…
എബോള ആശങ്ക ഒഴിയുന്നു; സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്
കോട്ടയം: സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ…
തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊന്നു
തിരുവനന്തപുരം: അമ്പൂരിയില്‍ അച്ഛനെ മകന് അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന് ഷാനു…
