Category: kerala

തുലാഭാരം നടത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിലാണ് മന്ത്രി പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്. വർക്കല പാപനാശം കടപ്പുറത്തിന് സമീപമാണ് ഈ ക്ഷേത്രം. പിതൃതർപ്പണത്തിനും തുലാഭാര വഴിപാടുകൾക്കും ഏറെ പ്രശസ്തമായ ക്ഷേത്രമാണിത്. തുലാഭാരം നടത്തി ക്ഷേത്ര ദർശനം പൂർത്തിയാക്കിയാണ് മന്ത്രി മടങ്ങിയത്. പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം ലിജുവും നേരത്തെ തുലാഭാര വഴിപാട് നടത്തിയിരുന്നു. ക്ഷേത്ര വിഷയത്തിൽ കോടതി […]
Read more

തദ്ദേശ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം; 264 പേരെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 264 പേരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രാബല്യത്തില്‍ വന്ന ഉത്തരവില്‍ പേരുള്ള 262 പേരും വിവിധ പഞ്ചായത്തിലെ സെക്രട്ടറിമാരാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി നിയമിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങള്‍ക്കുവേണ്ടി ഫലവത്തായ രീതിയില്‍ ഇടപെടുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. എം […]
Read more

പിഎസ്‍സി പരീക്ഷാ ക്രമക്കേട്; അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുന്നുവെന്ന് സൂചന. ചോദ്യപ്പേപ്പര്‍ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് എടുത്തത്. മൂല്യനിര്‍ണയത്തിലെ വീഴ്ചകളിലേക്കും അന്വേഷണം തുടങ്ങി. പത്ത് മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ ഒഴിവാക്കിയായിരുന്നു മൂല്യനിര്‍ണയം നടത്തിയത്. വിവരണാത്മക ഉത്തരങ്ങളുടെ പരിശോധനയിൽ വീഴ്ച്ച വന്നിട്ടുണ്ടോ, വിവേചന അധികാരം വിനിയോഗിച്ചതിൽ സ്വജന‌പക്ഷപാതം കാണിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്തും.
Read more

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ ഭിന്നാപിപ്രായം

മലപ്പുറം: കഴിഞ്ഞ ദിവസം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം. നിയോജകമണ്ഡലം കമ്മിറ്റിയുടെ വിമർശനത്തെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് അനീഷ് കക്കാട്ട് രംഗത്ത് വന്നു. ചിലരുടെ വിമർശനത്തിന് പ്രത്യേക താല്പര്യമുണ്ടെന്നാണ് പ്രതികരണം. കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ല, മന്ത്രിയെ ബന്ധപ്പെടണമെങ്കിൽ ഇടനിലക്കാർ വേണം എന്നുമാണ് കോൺഗ്രസ് യോഗത്തിൽ ഉയർന്നിരുന്ന വിമർശനം. മലപ്പുറത്തെ കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റിയുടെ യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർന്നത്. […]
Read more

യൂബര്‍ ആപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്

തിരുവനന്തപുരം: സംസ്ഥാനത്ത് യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സിന്റെ തീരുമാനം. ഇന്ന് മുതല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനഃരാരംഭിക്കും. കഴിഞ്ഞ ദിവസം മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ന്യായമായ അടിസ്ഥാന നിരക്കുകള്‍ ഉറപ്പാക്കുക, ഡ്രൈവര്‍ സൗഹൃദ നിലപാട് സ്വീകരിക്കുക മുതലായ ആവശ്യങ്ങളാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് മുന്നോട്ട് വച്ചിരുന്നത്. ഇന്നലെ കൊച്ചിയില്‍ മാനേജ്‌മെന്റുമായി ഒരു ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂബര്‍ ആപ്പ് ബഹിഷ്‌കരിക്കാന്‍ ഡ്രൈവേഴ്‌സ് തീരുമാനമെടുത്തിരിക്കുന്നത്. റാപ്പിഡോ, […]
Read more

എഐ ക്യാമറകള്‍ വീണ്ടും പ്രവർത്തനസജ്ജമായി

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും പ്രവർത്തനസജ്ജമായി. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെയാണ് എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായത്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്‌നപരിഹാരമായത്. ഇതോടെ ക്യാമറ വഴിയുളള ഫൈന്‍ ചുമത്തല്‍ തുടങ്ങിയിട്ടുണ്ട്. എംവിഡി റോഡുകളില്‍ സ്ഥാപിച്ചിരുന്ന 726 ക്യാമറകളാണ് പ്രവർത്തനം നിലച്ചിരുന്നത്. 55 കോടി രൂപയാണ് കെല്‍ട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നല്‍കേണ്ടിയിരുന്നത്. പണമില്ലാതിരുന്നത് കൊണ്ട് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോയ്ക്ക് പണം അടയ്ക്കാന്‍ കെല്‍ട്രോണിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയായിരുന്നു. ഇതോടെ എഐ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ അറസ്റ്റിന് എസ്‌ഐടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങാനൊരുങ്ങി എസ്ഐടി. ബോര്‍ഡ് അംഗമായിരുന്ന ജി. സുന്ദരേശനും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനും കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. വ്യാജരേഖ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഗുരുതരമായ വീഴ്ചകളാണ് റെജിലാലിനെതിരെ കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കൃത്യനിര്‍വഹണത്തിലെ പങ്ക് സംബന്ധിച്ച് വിശദമായ പരിശോധന നടത്താനാണ് എസ്‌ഐടി തീരുമാനം. 2020-2025 കാലത്ത് ജോലി ചെയ്ത ദേവസ്വം ജീവനക്കാര്‍ അടക്കമുള്ളവരുടെ പങ്കാണ് പരിശോധിക്കുക. സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ വിവരശേഖരണത്തിന് ഒരുങ്ങുകയാണ് എസ്‌ഐടി. അറസ്റ്റിലായ മുന്‍ […]
Read more

‘മലയാളത്തിന്റെ ചിത്ര ചേച്ചി..’, മനസിന് കുളിർമയേകി ‘തളിരോർമ’, വിസ്മയയുടെ ‘തുടക്കം’ സ്റ്റുഡിയോ വെർഷൻ

കൊച്ചി : വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമയുടെ ആദ്യ​ഗാനത്തിന്റെ സ്റ്റുഡിയോ വെർഷൻ പുറത്തുവിട്ടു. കെ എസ് ചിത്ര ആലപിക്കുന്ന ​ഗാനം കേൾക്കാനായി സുചിത്ര മോഹൻലാലും ഉണ്ടായിരുന്നു. ജേക്സ് ബിജോയ് സം​ഗീതം നൽകിയ ‘തളിരോർമ’ ​ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ജോയ് പോൾ ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ചിത്രയോടുള്ള സ്നേഹം നിറഞ്ഞുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്ഖണി […]
Read more

മുസ്ലിം ലീഗ് മൗനം പാലിച്ചത് ചതിയായി

തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയപ്പോൾ സ്വീകരിച്ച നിലപാട് വിശദീകരിച്ച് മുൻ മന്ത്രി പി രാജീവ്. നിലവിലുള്ള ബോർഡ് ചെയർമാനെ മാറ്റുന്ന രീതി ഇടതുപക്ഷം സ്വീകരിച്ചിരുന്നില്ലെന്നും യുഡിഎഫ് ചെയ്യുന്നത് മറിച്ചാണെന്നും മുൻ ചെയർമാൻമാരായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെയും റഷീദലി തങ്ങളുടെയും ചിത്രം പങ്കുവച്ച് അദ്ദേഹം വിശദീകരിച്ചു. നിലവിലുണ്ടായിരുന്ന ബോർഡിന്റെ കാലാവധി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞത് സർക്കാരിന്റെ പ്രീതി ഇല്ലെങ്കിൽ നടപടി എടുക്കാമെന്നുമാണ്. […]
Read more

വ്യാജപ്രചാരണത്തിനെതിരെ പരാതി നൽകി പി.കെ ശ്രീമതി

തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി ആരംഭിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പി.കെ ശ്രീമതി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. തന്നെ അവഹേളിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശ്രീമതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്തകള്‍ സാമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. വാര്‍ത്തകളുടെ ലിങ്കുകള്‍ ആടക്കമുള്ള ഉള്ളടക്കം ചോദ്യം ചെയ്താണ് പരാതി നൽകിയിരിക്കുന്നത്. ഭര്‍ത്താവ് മരിച്ചിട്ട് 10 […]
Read more

Recent News