‘മലയാളത്തിന്റെ ചിത്ര ചേച്ചി..’, മനസിന് കുളിർമയേകി ‘തളിരോർമ’, വിസ്മയയുടെ ‘തുടക്കം’ സ്റ്റുഡിയോ വെർഷൻ

കൊച്ചി : വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമയുടെ ആദ്യ​ഗാനത്തിന്റെ സ്റ്റുഡിയോ വെർഷൻ പുറത്തുവിട്ടു. കെ എസ് ചിത്ര ആലപിക്കുന്ന ​ഗാനം കേൾക്കാനായി സുചിത്ര മോഹൻലാലും ഉണ്ടായിരുന്നു. ജേക്സ് ബിജോയ് സം​ഗീതം നൽകിയ ‘തളിരോർമ’ ​ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ജോയ് പോൾ ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ചിത്രയോടുള്ള സ്നേഹം നിറഞ്ഞുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്ഖണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുടക്കം. മകൾക്കൊപ്പം മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഓഗസ്റ്റ് ഏഴിന് ചിത്രം തിയറ്ററുകളിൽ എത്തും. ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണ കുടുംബ പശ്ചാത്തലത്തിലൂടെയാണ് സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തെ പ്രേഷകരിലേക്ക് എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *