ഒന്നുകിൽ രാജി,അല്ലെങ്കിൽ പുറത്താക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ലണ്ടനിലെ നൈറ്റ്‌ ക്ലബിലുണ്ടായ അടിപിടി വിവാദത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. സംഭവത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്വേഷണം ശക്തമാക്കിയതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തന്‍റെ 15 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ബെൻ സ്റ്റോക്സും ഓൾറൗണ്ടർ ഗസ് അറ്റ്കിൻസണും ലണ്ടനിലെ കിങ്സ് റോഡിലുള്ള ‘റെക്സ് റൂംസ്’ നൈറ്റ്‌ക്ലബിൽ വെച്ച് സാരസെൻസ് റഗ്ബി ക്ലബ് താരങ്ങളുമായി ഏറ്റുമുട്ടിയത്.

ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കാനുള്ള അവസരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റോക്സിന് നൽകിയിട്ടുണ്ടെന്ന് ക്രിക്ഇൻഫോ’ റിപ്പോര്‍ട്ട് ചെയ്തു. സ്വയം രാജിവെക്കുകയാണെങ്കില്‍ സ്റ്റോക്സിന് കളിക്കാരനായി ടെസ്റ്റ് ടീമിൽ തുടരാം. എന്നാൽ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ബോർഡ് സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോക്സ് വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനേക്കാൾ ഭേദം ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായി വിരമിക്കുന്നതാണെന്ന നിലപാടിലേക്ക് സ്റ്റോക്സ് എത്തിയതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News