Category: kerala

‘പൊടിപൂര’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിബിൻ ജോർജ്, അഭിമന്യു തിലകൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പൊടിപൂരം. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ.എം. ബാദുഷ, അൻസാജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ. ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ആക്ഷൻ […]
Read more

‘വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായി’; ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ ജോർജ്

കോട്ടയം: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഹർജി നൽകിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. നിയമവിരുദ്ധമായ സമിതിക്കെതിരെയായിരുന്നു ഹർജിയെന്ന് ഷോൺ ജോർജ് പറഞ്ഞു. ബോർഡ് സ്വീകരിച്ച തീരുമാനങ്ങൾ ഉൾപ്പെടെ മരവിപ്പിക്കേണ്ടി വരുമെന്ന് ഷോൺ ജോർജ് പറഞ്ഞു. നിയമവിരുദ്ധമായി ഒരു സമിതിയുണ്ടാകുന്നു. അവര്‍ തോന്നിവാസം നിയമം നടപ്പിലാക്കി. അത് നോക്കിനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാ സംസ്ഥാനത്തിനും ബാധ്യതയുണ്ടെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ബോര്‍ഡ് […]
Read more

പേരിനൊപ്പമുള്ള ‘MLA’ നീക്കും; മുൻ മന്ത്രി ഗണേഷ് കുമാറിനെതിരെ അടിയന്തര നടപടിക്ക് ഗതാഗത വകുപ്പ്

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി. ലൈസൻസിലെ പേരിനൊപ്പമുള്ള “MLA” എന്ന പദവി നീക്കം ചെയ്യാനും ഡാറ്റാബേസിലെ പേര് ഉടനടി തിരുത്തുന്നതിനും ലൈസൻസിംഗ് അതോറിറ്റിക്ക് ഗതാഗത വകുപ്പ് നിർദ്ദേശം നൽകും. ഇതിനൊപ്പം തന്നെ പ്രായപൂർത്തിയാകും മുന്നേ (18 വയസ്സാകുന്നതിന് മുൻപ്) ഗണേഷ് കുമാറിന് ലൈസൻസ് […]
Read more

‘സ്ത്രീകൾക്കെതിരായി സമൂഹമാധ്യമങ്ങളിൽ അതിക്രമം വർധിക്കുന്നു’; നിയമനിർമാണം നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ സമൂഹമാധ്യമങ്ങളിലെ അതിക്രമം വർദ്ധിക്കുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്‌ണ. എല്ലാ സീമകളും ലംഘിച്ചു കൊണ്ടാണ് അതിക്രമങ്ങൾ നടക്കുന്നത്. സ്കൂളിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട എത്തിയപ്പോഴാണ് എൻറെ ദൃശ്യം പകർത്തുന്നത്. ഇത്രയും കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പോലും മുഖമില്ലാതെ എന്റെ ചിത്രം പകർത്തി. ഒരു മുതിർന്ന സ്ത്രീയായ എനിക്ക് പോലും അവിടെ സുരക്ഷിതത്വമില്ലായ്മ തോന്നി. ദൃശ്യങ്ങൾ പകർത്തിയ മാനസികാവസ്ഥ എത്ര പൈശാചികമാണ്. നിയമനിർമാണത്തിന് ആലോചനയുണ്ട്. ഓൺലൈൻ മാധ്യമങ്ങളെയും ക്യാമറ കണ്ണുകളെയും നിയന്ത്രിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം […]
Read more

രാഹുലിനെതിരെ പോസ്റ്റിട്ട യുവാവിനെ അനുയായികള്‍ മര്‍ദ്ദിച്ചതായി പരാതി; പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ പ്രതിഷേധം

പത്തനംതിട്ട: ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് യുവാവിന്റെ പ്രതിഷേധം. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവ് പ്രതിഷേധിക്കുന്നത്. ഫേസ്ബുക്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പോസ്റ്റ് ഇട്ടതിന് സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ രാഹുലിന്റെ അനുയായികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മാവേലിക്കര സ്വദേശിയാണ് യുവാവ്. ‘പത്തനംതിട്ട പൊലീസില്‍ ‘രാഹുല്‍ രാജ്’ ആണോ? ആഭ്യന്തര മന്ത്രിക്കും പൊലീസ് ഉന്നത അധികാരികള്‍ക്കും പരാതി കൊടുത്തിട്ട് […]
Read more

കൂടംകുളം ആണവ നിലയത്തിൻ്റെ രഹസ്യങ്ങൾ വിൽപ്പനക്കെന്ന് റിപ്പോ‍‍ർട്ട്

‌‌തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തിലെ രഹസ്യങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്. ബ്ലൂ പ്രിൻ്റ് അടക്കം ചോർന്നെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. റിലയൻസ് സെർവറിൽ നിന്നാണ് ‌വിവരങ്ങൾ ചോർന്നതെന്നും 19000 ഫയലുകൾ ഡാർക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാപഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത യൂട്യൂര്‍ രാജന്‍ ജോസഫിനെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മര്‍ദ്ദിക്കാനുള്ള […]
Read more

16 കിലോ തൂക്കം വരുന്ന 3140 കഞ്ചാവ് മിഠായി പിടിച്ചെടുത്ത് എക്‌സൈസ്

കോഴിക്കോട്: കോഴിക്കോട് എക്‌സൈസിന്റെ വൻ കഞ്ചാവ് മിഠായി വേട്ട. കൊളത്തറ ക്രസന്റ് ബസാറിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. 16 കിലോ തൂക്കം വരുന്ന 3140 കഞ്ചാവ് മിഠായിയാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരിവിരുദ്ധ നീക്കങ്ങൾക്കിടെയാണ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വൻതോതിൽ സംഭരിച്ചിരുന്ന കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തത്.
Read more

എം.ആര്‍ അജിത് കുമാർ പൊളിറ്റിക്കല്‍ ക്രിമിനലെന്ന് എ.ഡി തോമസ് എംഎല്‍എ

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എഡിജിപി എം. ആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് അതൃപ്തി. അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍ ആണെന്ന് എ.ഡി തോമസ് എംഎല്‍എ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനമായിരുന്നു രക്ഷാപ്രവര്‍ത്തന കേസില്‍ എസ്‌ഐടി അന്വേഷണം. മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മര്‍ദ്ദനമേറ്റ എ.ഡി തോമസും അജയ് ജൂവല്‍ കുര്യാക്കോസും സര്‍ക്കാര്‍ നടപടികളെ പ്രതീക്ഷയോടെയാണ് കണ്ടത്. എസ്ഐടി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി വൈകുന്നതോടെ […]
Read more

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. ഹൗസ് ബോട്ടിൽ സ്പാ സേവനം നൽകുന്നതിനായാണ് ശരണ്യ ആലപ്പുഴയിലെത്തിയത്. ശരണ്യയ്ക്കൊപ്പം അസം സ്വദേശിനിയായ മറ്റൊരു യുവതിയും ബോട്ടിലുണ്ടായിരുന്നു. രാത്രി ഇരുവരും ഹൗസ് ബോട്ടിലുണ്ടായിരിക്കെയാണ് ശരണ്യ വെള്ളത്തിൽ വീണതെന്നാണ് പ്രാഥമിക വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബോട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശരണ്യയെ […]
Read more

പി.രാജീവിനെ പോലെയല്ല, താൻ സാധാരണക്കാരൻ; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ബോഡി ലാംഗ്വേജ് ആണ് മുഖ്യമന്ത്രിക്കുള്ളതെന്ന മുൻ മന്ത്രി പി. രാജീവിന്റെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി. പി. രാജീവ് ബുദ്ധിജീവിയും മികച്ച പ്രഭാഷകനും എഴുത്തുകാരനുമൊക്കെയാണ്. എന്നാൽ, ഞാൻ അങ്ങനെയല്ല, ഒരു സാധാരണ നാട്ടിൻപുറത്തുകാരനാണ്. തമാശ കേൾക്കുമ്പോൾ ചിരിക്കുകയും സങ്കടം വരുമ്പോൾ കരയുകയും ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സാധാരണക്കാരനാണ് ഞാൻ. എന്റെ ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിന് കാരണമുണ്ട്, അത് അദ്ദേഹത്തിന്റെ ശൈലിയല്ലാത്തതുകൊണ്ടാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സർക്കാർ പ്ലീഡർ നിയമനങ്ങൾ […]
Read more

Recent News