Category: kerala

ഉസ്ബക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥിനിയുടെ കൊലപാതകം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

ആലപ്പുഴ : ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാൻ നീക്കം. ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഹരിപ്പാട് എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടാണ് ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ സഹിതം ഡിജിപിക്കു കൈമാറിയത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന […]
Read more

ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

ബ്രിസ്‌ബെയ്ന്‍: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ജൈഡന്‍ ജോ സാനി (17) ആണ് മരിച്ചത്. ക്വീന്‍സ്ലന്‍ഡിലെ ലാസീ ക്രീക്കില്‍ ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം. മാതാപിതാക്കള്‍: ജോ സാനി, ട്രീസ സിജോ. ജൈഡന്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജൈഡനെ എയര്‍ ആംബുലന്‍സില്‍ റോയല്‍ ബ്രിസ്‌ബെയ്ന്‍ ആന്‍ഡ് വിമന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന 55കാരന് പരുക്കേറ്റിട്ടില്ല. അപകടത്തില്‍ ക്വീന്‍സ്ലന്‍ഡ് […]
Read more

നിതിൻ രാജിന്റെ മരണം: പുതിയ അന്വേഷണസംഘത്തെ ആവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കണ്ണൂർ: ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും.പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിവേദനം നൽകും. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് അന്വേഷണം മാറ്റണമെന്നാണ് ആവശ്യം . നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ പ്രഗൽഭരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കുടുംബം ആവശ്യപ്പെടും.ഒന്നാം പ്രതിയായ ഡോക്ടർ റാമിനെ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.
Read more

മോഹൻലാലിന്റെ കൈവശം 5 ജോഡി ആനക്കൊമ്പ്; വിശദാംശങ്ങൾ ഹാജരാക്കാമെന്ന് അറിയിച്ചതായി ഡിഎഫ്ഒ

കൊച്ചി: തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി നടൻ മോഹൻലാൽ. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാൻ നിർദേശം നൽകിയതായി മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനക്കൊമ്പുകൾ തനിക്ക് സമ്മാനം കിട്ടിയതാണെന്ന് മോഹൻലാൽ അറിയിച്ചു. നേരത്തെ മോഹൻലാലിന്‍റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 2015ലും 2016ലും ഇത് മോഹൻലാലിന് കൈവശം സൂക്ഷിക്കാനായി അധികാരപ്പെടുത്തി ഉത്തരവിറക്കുകയും പിന്നീട് വനംവകുപ്പ് സര്‍ട്ടിഫിക്കറ്റ് നൽകുകയുമായിരുന്നു. ഇതാണ് കോടതി […]
Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: വാദം പൂർത്തിയായി ശിക്ഷാവിധി നാളെ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷയ്ക്ക് മേല്‍ വാദം പൂര്‍ത്തിയായി. പ്രതിയെ നാളെ ഓണ്‍ലൈനായി ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും […]
Read more

ഓപറേഷന്‍ തൂഫാന് പിന്തുണ തേടി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും

തിരുവനന്തപുരം: ലഹരിമരുന്ന് മാഫിയക്കെതിരായ പോരാട്ടമായ ഓപറേഷന്‍ തൂഫാന് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ആരംഭിച്ച ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന് തമിഴ്‌നാടിന്റെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. അതിർത്തി ജില്ലകളിലൂടെ നടക്കുന്ന ലഹരിമരുന്ന് കടത്തും യുവാക്കളെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് ശൃംഖലയും തടയാന്‍ കേരളവും തമിഴ്‌നാടും ചേര്‍ന്ന് ഏകോപിത നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചെന്നിത്തല കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നാണ് വിവരം. ലഹരിക്കെതിരായ പോരാട്ടം ഒരു സംസ്ഥാനത്തിന്റെ മാത്രം […]
Read more

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച നിലയിൽ; എൻജിൻ നമ്പർ നോക്കി ഉടമയെ കണ്ടെത്തി,

കൂത്താട്ടുകുളം: അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ കൂത്താട്ടുകുളം പൊലീസ് പിടികൂടി. മലപ്പുറം അതലൂർ വാസപ്പടി നരിപ്പറമ്പ് പണിക്ക വീട്ടിൽ മുഹമ്മദ് ഷാഹുൽ (20), പാലക്കാട് തൃത്താല ഞങ്ങാട്ടിരി കണ്ണന്നൂർ കൂരിപ്പറമ്പിൽ ജിബിൻ ബെൻഷാദ് (24), പാലക്കാട് കൂറ്റനാട് ബാവന്നൂർ തട്ടാറത്തൊടി ടി കെ ആഷിഫ് (18) എന്നിവരെയാണ് പിടികൂടിയത്. ജൂലൈ 11ന് രാത്രി കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ എംസി റോഡിന് സമീപമുള്ള ആനന്ദ ഭവന് സമീപം പാർക്ക് ചെയ്തിരുന്ന 2.40 ലക്ഷം വിലവരുന്ന ബൈക്ക് […]
Read more

എഡിജിപിക്കെതിരായ നടപടി വൈകുന്നതിൽ സതീശൻ

തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സാങ്കേതിക വാദം നിരത്തി ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. നടപടിക്രമം തീരണമെന്നാണ് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. എസ് ഐടി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും നടപടി വൈകുന്നുവെന്ന റിപ്പോർട്ടുകളിൽ മാധ്യമങ്ങളെ പഴിച്ച മുഖ്യമന്ത്രി, നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതിയും തുറന്നടിച്ചു. എസ് ഐടി റിപ്പോർട്ട് നിലവിൽ ഡിജിപിക്ക് മുന്നിലാണുള്ളതെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നൽകിയ […]
Read more

രേണു സോഷ്യൽ മീഡിയയിൽ നിന്നും മാറി നിക്ക്

കൊല്ലം: രേണു സുധിയും കിച്ചുവും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രേണുവിനെതിരെ കിച്ചു വീഡിയോ ഇ‌ട്ടതും ഇതിന് മറുപടിയായി രേണു മറുപടി നൽകിയതുമെല്ലാമാണ് ഇതിന് കാരണം. തതവസരത്തിൽ രേണു സുധിയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. സോഷ്യൽ മീഡിയ എന്ന ലോകത്ത് നിന്നും രേണു സുധി ബ്രേക്ക് എടുക്കണമെന്നാണ് ഹെലൻ പറയുന്നത്. രേണു ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് പറയട്ടെ, ഈ സമയത്ത് ആവശ്യം സമാധാനമാണ്. സോഷ്യൽ മീഡിയ […]
Read more

രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ബെംഗളൂരു: സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എഐ സർവകലാശാല കർണാടകയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ ഗൂഗിൾ ഐ.ഒ. കണക്ട് ഇന്ത്യ- 2026 സമ്മേളനം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സർവകലാശാലയുടെ ശിലാസ്ഥാപനം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ 100 ഏക്കർ കാമ്പസ് സർവകലാശാലയ്ക്കുണ്ടാകും. കലബുറഗി, ബെളഗാവി, ഹുബ്ബള്ളി-ധാർവാഡ്, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ സർവകലാശാലയ്ക്ക് പ്രാദേശിക കേന്ദ്രങ്ങളുണ്ടാകും. ഐ.ഐ. വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഇനവേഷന്റെയും സംരംഭകത്വത്തിന്റെയും സെന്റർ ഓഫ് […]
Read more

Recent News