രേണു സോഷ്യൽ മീഡിയയിൽ നിന്നും മാറി നിക്ക്

കൊല്ലം: രേണു സുധിയും കിച്ചുവും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രേണുവിനെതിരെ കിച്ചു വീഡിയോ ഇ‌ട്ടതും ഇതിന് മറുപടിയായി രേണു മറുപടി നൽകിയതുമെല്ലാമാണ് ഇതിന് കാരണം. തതവസരത്തിൽ രേണു സുധിയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. സോഷ്യൽ മീഡിയ എന്ന ലോകത്ത് നിന്നും രേണു സുധി ബ്രേക്ക് എടുക്കണമെന്നാണ് ഹെലൻ പറയുന്നത്. രേണു ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് പറയട്ടെ, ഈ സമയത്ത് ആവശ്യം സമാധാനമാണ്. സോഷ്യൽ മീഡിയ നിങ്ങൾക്ക് അത് ഒരിക്കലും തരില്ല. സമാധാനക്കേടല്ലാതെ സമാധാനം തരില്ല. നിങ്ങൾക്ക് എത്രയും വേഗം റിക്കവറാകണമെങ്കിൽ സോഷ്യൽ മീഡിയ എന്ന ഈ നശിച്ച ലോകത്ത് നിന്നും മാറി നിൽക്കുക. ചികിത്സയും കാര്യങ്ങളും ഒക്കെയായി മുന്നോട്ട് പോകുകയാണെങ്കിൽ അസുഖം ഭേദമാകും. അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് കളിച്ചോണ്ടിരുന്നാൽ നിങ്ങൾക്ക് മാനസിക സംഘർഷം ഉണ്ടാകുമെന്നതല്ലാതെ വേറൊന്നും കിട്ടാൻ പോകുന്നില്ല.

സോഷ്യൽ മീഡിയയുടെ അത്രയും നശിച്ച ലോകം ഈ ദുനിയാവിൽ ഉണ്ടാകില്ല. ഇക്കാര്യം മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്. ആകെ കിട്ടുന്നത് ഇങ്ങനെ കുരച്ച് കഴിഞ്ഞാൽ പൈസ ഉണ്ടാക്കാം. ആ പൈസ കൊണ്ട് എന്തെങ്കിലും നമുക്ക് വാങ്ങിയിട്ട് സന്തോഷിക്കാം എന്നല്ലാതെ വേറൊന്നും ഇല്ല. നിങ്ങൾക്ക് സോഷ്യൽ മീഡിയ സമാധാനം തരില്ല. ആർക്കും തരില്ല. വൈകൃതമുള്ളവരുടെ കമൻറുകൾ നിങ്ങളെ തളർത്തും. ഈ അവസരത്തിൽ നിങ്ങളേ അത് ബാധിക്കും. അതുകൊണ്ട് എത്രയും വേഗം ആസുഖം ഭേദമാകട്ടെ. അതിന് വേണ്ടി സോഷ്യൽ അക്കൗണ്ടുകൾ മാറ്റിവയ്ക്കണം. അത് ബെസ്റ്റ് വഴിയാണ്. സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുക്കൂ.

Leave a Reply

Your email address will not be published. Required fields are marked *