ജിദ്ദ: ജിദ്ദ മുൻസിപ്പാലിറ്റി നടത്തിയ സംയുക്ത പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ 4.5 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളും മാംസവും പിടിച്ചെടുത്തു നശിപ്പിച്ചു. ഫൈസലിയയിലെ റെസിഡൻഷ്യൽ ഏരിയ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന അഞ്ച് കേന്ദ്രങ്ങൾ അധികൃതർ കണ്ടെത്തി പൂട്ടിയത്. താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആവശ്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റുകൾ, കിച്ചണുകൾ, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങൾ, ഗ്രോസറികൾ, ബാർബർ ഷോപ്പുകൾ എന്നിവയാണ് പരിശോധനയിൽ പിടികൂടിയത്. ഈ നിയമവിരുദ്ധ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ അധികൃതർ കണ്ടുകെട്ടുകയും, നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ജിദ്ദയിൽ വൻ തോതിൽ കേടായ ഭക്ഷണവും ഇറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു
