ഖത്തീഫിൽ 90 കോടി റിയാലിന്റെ വൻ വികസന പദ്ധതികൾക്ക് തുടക്കമായി

ദമ്മാം: സൗദിയിലെ ഖത്തീഫ് ഗവർണറേറ്റിൽ 90 കോടി റിയാലിലധികം ചെലവ് വരുന്ന വിപുലമായ വികസന, നിക്ഷേപ പദ്ധതികൾക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭാ സേവനങ്ങൾ മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, റോഡ് ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഹരിത പ്രദേശങ്ങൾ വ്യാപിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, പ്രദേശവാസികളുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്താനും സാമ്പത്തിക വിനോദസഞ്ചാര മേഖലകൾക്ക് കൂടുതൽ ഊർജം പകരാനും ഈ വൻകിട പദ്ധതികൾ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

റോഡ് വികസനം, പാർക്കുകൾ, വൻകിട നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 178 മില്യണിലധികം റിയാൽ ചെലവഴിച്ച് കിങ് അബ്ദുൽ അസീസ് സ്ട്രീറ്റ്, റിയാദ് സ്ട്രീറ്റ്, നോർത്ത് അൽനാസിറ സ്ട്രീറ്റ് എന്നീ പ്രധാന റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *