തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ഡൽഹയിൽ നിന്ന് ഫോൺവിളി. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർസെൽ അന്വേഷണം തുടങ്ങി. അന്വേഷണം നടക്കുന്ന വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഇല്ലെന്ന നിലപാടിൽ ആണ് വിദ്യ ബാലകൃഷ്ണൻ. നിരവധി എംഎൽഎമാരെ ഈ വിധത്തിൽ തട്ടിപ്പുകാർ ബന്ധപ്പെട്ടു എന്നും നേതൃത്വത്തിന്റെ അറിവോടെ ആണ് പരാതി നൽകിയത് എന്നും എംഎൽഎ പറയുന്നു. പണം നൽകിയാൽ മന്ത്രി പദവി നൽകാം എന്ന് വാഗ്ദാനം ചെയ്‌തായിരുന്നു ഫോൺ കോൾ. വാട്സ്ആപ്പ് കോൾ ആയിരുന്നു ലഭിച്ചത്. ദില്ലിയിൽ നിന്നാണ് വിളിക്കുന്നത് എന്നാണ് പറഞ്ഞതെന്നും വിദ്യാ ബാലകൃഷ്ണൻ മാധ്യമങ്ങളോടെ സംസാരിക്കവെ പറഞ്ഞു.
3 കോടി നൽകിയാൽ മന്ത്രിയാക്കാം
