സങ്കീർണ ഹൃദയധമനി ചികിത്സയിൽ കൃത്യമായ തീരുമാനങ്ങളുടെ പ്രാധാന്യം ചർച്ച ചെയ്ത് സിവിആർഎസ് കോൺക്ലേവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സങ്കീർണ ഹൃദയധമനി രോഗങ്ങളുടെ ചികിത്സയിൽ കൃത്യമായ ക്ലിനിക്കൽ തീരുമാനങ്ങളും സൂക്ഷ്മമായ ചികിത്സാ ആസൂത്രണവും പഠനവിഷയമാക്കുന്ന സി.വി.ആർ.എസ് കോംപ്ലക്സ് കൊറോണറി കോൺക്ലേവ് 2026 തിരുവനന്തപുരത്തെ ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ആരംഭിച്ചു. കാർഡിയോവാസ്കുലർ റിസർച്ച് സൊസൈറ്റി (സി.വി.ആർ.എസ്) സംഘടിപ്പിക്കുന്ന ദ്വിദിന ശാസ്ത്രസമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾ പങ്കെടുക്കുന്നുണ്ട്. സങ്കീർണ കൊറോണറി ഇടപെടലുകൾക്കിടയിൽ നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പ്രായോഗിക പരിഹാരങ്ങളുമാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. സി.വി.ആർ.എസ് പ്രസിഡന്റ് ഡോ. പി. പി. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയൻ്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. കരുണദാസ് സി. പി.,സയൻ്റിഫിക് കമ്മിറ്റി കോ-ചെയർമാൻ ഡോ. സിബു മാത്യു, കോഴ്സ് ഡയറക്ടർമാരായ ഡോ. മഹേഷ് കുമാർ എൻ., ഡോ. ജാബിർ എ, ഡോ. അനിൽ ബാലചന്ദ്രൻ, ഡോ. അരുൺ ഗോപി, ഡോ. ജിമ്മി ജോർജ്, ഡോ. പ്രവീൺ ജി. കെ. എന്നിവർ സംസാരിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News